---
title: "എങ്ങനെ സ്‌കൂളില്‍ പോകും ?  ബസ് സമരം പിന്‍വലിക്കണമെന്ന്  സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി ജനതാദള്‍"
english_title: "How to go to school? Socialist student Janata Dal demands withdrawal of bus strike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33944/how-to-go-to-school-socialist-student-janata-dal-demands-withdrawal-of-bus-strike"
published_at: "2022-03-25T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623df9fae93e8_bus  strike.jpg"
keywords: []
---

# എങ്ങനെ സ്‌കൂളില്‍ പോകും ?  ബസ് സമരം പിന്‍വലിക്കണമെന്ന്  സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി ജനതാദള്‍

> **Lead Summary:** **കോഴിക്കോട് : **മാര്‍ച്ച് 30ന് സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി , വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ ബസ് സമരം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് തീര്‍പ്പാക്കണമെന്ന് എസ്. വി. ജെ (സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി ജനതാദള്‍) കോഴിക്കോട് ജില്ലാ കമ്മിറ്റി ഓണ്‍ലൈന്‍ മീറ്റിംഗ് ആവശ്യപ്പെട്ടു.

## Article Content

**കോഴിക്കോട് : **മാര്‍ച്ച് 30ന് സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി , വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ ബസ് സമരം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് തീര്‍പ്പാക്കണമെന്ന് എസ്. വി. ജെ (സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി ജനതാദള്‍) കോഴിക്കോട് ജില്ലാ കമ്മിറ്റി ഓണ്‍ലൈന്‍ മീറ്റിംഗ് ആവശ്യപ്പെട്ടു.

നിലവില്‍ പ്രൈമറി തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എക്‌സാം നടന്നു വരികയാണ്.കോവിഡ് മഹാമാരിക്ക് ശേഷം സ്‌കൂളില്‍ എത്തുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് ഓടെ പഠനം മികവോടെ നടത്തുമ്പോള്‍...

പരീക്ഷാ സമയത്ത് ബസ് സമരം തുടര്‍ന്നാല്‍ സാധാരണക്കാരുടെ മക്കള്‍ക്ക് അത് ബുദ്ധിമുട്ട് ഉണ്ടാക്കും.വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കെത്താന്‍ വലയുമെന്ന് യോഗം അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്ക് മറ്റു സംസ്ഥാനത്ത് നടത്തുന്ന സൗജന്യ യാത്ര സംവിധാനം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി എടുക്കുവാന്‍ വേണ്ടി മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുവെന്ന് ജില്ലാ പ്രസിഡന്റ് സ:അതുല്‍ സുരേന്ദ്രന്‍ പറഞ്ഞു. എസ്.വി.ജെ . കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അതുല്‍സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ്. വി. ജെ ജില്ലാ കമ്മിറ്റിയോഗത്തില്‍ പ്രസിഡന്റ് സ: അതുല്‍സുരേന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സ :വിസ്മയമുരളീധരന്‍, സംസ്ഥാന സെക്രട്ടറി മാരായ ആയ, രാജിലാല്‍ മണിക്കോത്ത്, നിബിന്‍ കാന്ത്, കമ്മിറ്റി അംഗം അതുല്‍ ടി . പി, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ആയ യദു കൃഷ്ണ തിരുത്തി ,അഭിനവ് ആര്യ, ശ്രീരാഗ്, അഞ്ജന മുക്കാളി എന്നിവര്‍ സംസാരിച്ചു..

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33944/how-to-go-to-school-socialist-student-janata-dal-demands-withdrawal-of-bus-strike)