---
title: "കുറ്റ്യാടി മണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് കുട്ടോത്ത് തുടക്കം"
english_title: "Kuttiadi constituency development march begins in Kutoth"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/339466/kuttiadi-constituency-development-march-begins-in-kutoth"
published_at: "2026-02-01T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697eeafbdc358_9.jpg"
keywords: []
---

# കുറ്റ്യാടി മണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് കുട്ടോത്ത് തുടക്കം

> **Lead Summary:** **വടകര:** എൽഡിഎഫ് സർക്കാരിന്റെ പത്തു വർഷത്തെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങളിലെത്തിക്കുന്നതിനായി സംഘടിപ്പിച്ച കുറ്റ്യാടി മണ്ഡലം വികസന മുന്നേറ്റ വാഹന പ്രചാരണ ജാഥയ്ക്ക് കുട്ടോത്ത് ഉജ്ജ്വല തുടക്കം കുറിച്ചു. 

## Article Content

**വടകര:** എൽഡിഎഫ് സർക്കാരിന്റെ പത്തു വർഷത്തെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങളിലെത്തിക്കുന്നതിനായി സംഘടിപ്പിച്ച കുറ്റ്യാടി മണ്ഡലം വികസന മുന്നേറ്റ വാഹന പ്രചാരണ ജാഥയ്ക്ക് കുട്ടോത്ത് ഉജ്ജ്വല തുടക്കം കുറിച്ചു. 

കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ നയിക്കുന്ന ജാഥയുടെ മാനേജരായി സി.പി.ഐ ജില്ലാ നിർവാഹക സമിതി അംഗം പി. സുരേഷ് ബാബുവും പൈലറ്റായി ആർ.ജെ.ഡി മണ്ഡലം പ്രസിഡന്റ് ടി.എൻ. മനോജുമാണ് പ്രവർത്തിക്കുന്നത്.സിപിഐ ജില്ലാ സെക്രട്ടറി അഡ്വ പി ഗവാസ് ജാഥ ഉദ്ഘാടനം ചെയ്തു

ആയാടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊയിലോത്ത് ബാബു പ്രസംഗിച്ചു. സി.എം. ഷാജി സ്വാഗതം ആശംസിച്ചു. മണിയൂർ, തിരുവള്ളൂർ, വില്ല്യാപ്പള്ളി പഞ്ചായത്തുകളിലെ 11 കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ പരിപാടികളിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

മണ്ഡലത്തിൽ നടപ്പിലാക്കിയ വിവിധ വികസന പ്രവർത്തനങ്ങൾ ജാഥാ നായകൻ കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ സ്വീകരണ കേന്ദ്രങ്ങളിൽ വിശദീകരിച്ചു.

വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളിൽ സി.പി.ഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.കെ. ദിനേശൻ, പി.സി. ഷൈജു, പി.കെ. ദിവാകരൻ, എൻ.കെ. രാമചന്ദ്രൻ, ആർ. ബാലറാം, അഡ്വ. കെ.പി. ബിനൂപ്, അഭിജത്ത് കോറോത്ത്, കെ.കെ. സുരേഷ്, ടി.കെ. രാഘവൻ, തായന ശശി, പി.പി. മുകുന്ദൻ, സി.എച്ച്. ഹമീദ്, എം.എം. ദിനേശൻ, കെ. ജയപ്രകാശ്, വള്ളിൽ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ വികസന കുതിപ്പ് ജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/339466/kuttiadi-constituency-development-march-begins-in-kutoth)