---
title: "അഴിയൂരിൽ കാറിൽ കടത്തുകയായിരുന്ന 54 ലിറ്റർ മാഹി മദ്യം പിടികൂടി"
english_title: "54 liters of Mahe liquor being smuggled in a car in Azhiyur seized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/339487/54-liters-of-mahe-liquor-being-smuggled-in-a-car-in-azhiyur-seized"
published_at: "2026-02-01T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f18392d519_13.jpg"
keywords: []
---

# അഴിയൂരിൽ കാറിൽ കടത്തുകയായിരുന്ന 54 ലിറ്റർ മാഹി മദ്യം പിടികൂടി

> **Lead Summary:** **വടകര: **അഴിയൂർ എക്സൈസ് ചെക്പോസ്റ്റിന് മുൻവശം കാറിൽ കടത്തുകയായിരുന്ന 54.505 ലിറ്റർ മാഹി വിദേശ മദ്യം പിടികൂടി. പഴയ കണ്ണൂർ - കോഴിക്കോട് ദേശീയ പാതയിൽ ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം.

## Article Content

**വടകര: **അഴിയൂർ എക്സൈസ് ചെക്പോസ്റ്റിന് മുൻവശം കാറിൽ കടത്തുകയായിരുന്ന 54.505 ലിറ്റർ മാഹി വിദേശ മദ്യം പിടികൂടി. പഴയ കണ്ണൂർ - കോഴിക്കോട് ദേശീയ പാതയിൽ ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് കർണാടക ഹസൻ ജില്ലയിലെ ഹൊന്നനഹള്ളി സ്വദേശി ബാബു എച്ച് എൻ എന്നയാളുടെ പേരിൽ കേരള അബ്കാരി ആക്റ്റ് സെക്ഷൻ 58 പ്രകാരം കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ അജു പി. ഷാജിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുനിൽ കെ., ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രകാശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപുലാൽ, അശ്വിൻ ആനന്ദ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/339487/54-liters-of-mahe-liquor-being-smuggled-in-a-car-in-azhiyur-seized)