---
title: "വടകര എടോടിയിലെ പ്രമുഖ ഡോക്ടർ പ്രശാന്ത് പവിത്രൻ അന്തരിച്ചു"
english_title: "Prominent doctor Prashanth Pavithran of Vadakara Etodi passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/339520/prominent-doctor-prashanth-pavithran-of-vadakara-etodi-passes-away"
published_at: "2026-02-01T19:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f5fec69d84_19.jpg"
keywords: []
---

# വടകര എടോടിയിലെ പ്രമുഖ ഡോക്ടർ പ്രശാന്ത് പവിത്രൻ അന്തരിച്ചു

> **Lead Summary:** **വടകര:**വടകര എടോടി സ്വദേശിയും പ്രമുഖ ശിശുരോഗ വിദഗ്ധനുമായ ഡോ. പ്രശാന്ത് പവിത്രൻ അന്തരിച്ചു. ദീർഘകാലമായി വൈദ്യരംഗത്ത് സജീവമായിരുന്ന അദ്ദേഹം വടകരയിലും പരിസര പ്രദേശങ്ങളിലുമായി ആയിരക്കണക്കിന് രോഗികളുടെ വിശ്വാസവും സ്നേഹവും നേടിയ വ്യക്തിത്വമായിരുന്നു.

## Article Content

**വടകര:**വടകര എടോടി സ്വദേശിയും പ്രമുഖ ശിശുരോഗ വിദഗ്ധനുമായ ഡോ. പ്രശാന്ത് പവിത്രൻ അന്തരിച്ചു. ദീർഘകാലമായി വൈദ്യരംഗത്ത് സജീവമായിരുന്ന അദ്ദേഹം വടകരയിലും പരിസര പ്രദേശങ്ങളിലുമായി ആയിരക്കണക്കിന് രോഗികളുടെ വിശ്വാസവും സ്നേഹവും നേടിയ വ്യക്തിത്വമായിരുന്നു.

ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രിക്‌സ് സംസ്ഥാന മുൻ വൈസ് പ്രസിഡന്റായിരുന്ന ഡോ. പ്രശാന്ത് പവിത്രൻ, വടകര ഐഎപി വൈസ് പ്രസിഡന്റ്, വടകര ഐഎംഎ വൈസ് പ്രസിഡന്റ്, വടകര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വൈദ്യ സേവനത്തോടൊപ്പം സാമൂഹ്യ-സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

അച്ഛൻ: പരേതനായ ഡോ. കെ.സി. പവിത്രൻ, അമ്മ: പരേതയായ പ്രേമകുമാരി പവിത്രൻ, ഭാര്യ: ഡോ. ധന്യ പ്രശാന്ത് ,മകൾ: ഡോ. പല്ലവി, സഹോദരി: ഡോ. പ്രിയ, സംസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് എടോടിയിലെ ഐരാവതി എന്ന വീട്ടുവളപ്പിൽ നടക്കും. ഹോട്ടൽ ഗായത്രിക്ക് മുൻവശത്താണ് ഭവനം സ്ഥിതിചെയ്യുന്നത്.

]ഡോ. പ്രശാന്ത് പവിത്രന്റെ അകാല വിയോഗം മെഡിക്കൽ രംഗത്തെയും വടകരയിലെ പൊതുസമൂഹത്തെയുംn ആഴത്തിലുള്ള ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/339520/prominent-doctor-prashanth-pavithran-of-vadakara-etodi-passes-away)