---
title: "വരുൺ പത്മശ്രീയുടെ 'ഉടൽചിന്തുകൾ' പ്രകാശനം ചെയ്തു"
english_title: "Varun Padma Shri's 'Udalchintukku' released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/339522/varun-padma-shris-udalchintukku-released"
published_at: "2026-02-01T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f664073fcf_20.jpg"
keywords: []
---

# വരുൺ പത്മശ്രീയുടെ 'ഉടൽചിന്തുകൾ' പ്രകാശനം ചെയ്തു

> **Lead Summary:** **വടകര: **യുവകവി വരുൺ പത്മശ്രീയുടെ കവിതാ സമാഹാരമായ 'ഉടൽചിന്തുകൾ' പ്രകാശനം ചെയ്തു. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രമുഖ കവി വീരാൻകുട്ടി, ഡോ. സോമൻ കടലൂരിന് നൽകിയാണ് പുസ്തക പ്രകാശനം നിർവഹിച്ചത്.

## Article Content

**വടകര: **യുവകവി വരുൺ പത്മശ്രീയുടെ കവിതാ സമാഹാരമായ 'ഉടൽചിന്തുകൾ' പ്രകാശനം ചെയ്തു. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രമുഖ കവി വീരാൻകുട്ടി, ഡോ. സോമൻ കടലൂരിന് നൽകിയാണ് പുസ്തക പ്രകാശനം നിർവഹിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രഭാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഒ.പി. രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ. കൃഷ്ണദാസ് പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു.

ആർ. ബാലറാം, എ.പി. അമർനാഥ്, എൻ.ബി. പ്രകാശ് കുമാർ, ബാബു കൊടക്കാട്ട്, എം. സന്തോഷ് കുമാർ, അബ്ദുള്ള മാണിക്കാത്ത്, പി.പി. മുരളി, ടി. മോഹൻദാസ്, സുബീഷ് പുതിയെടുത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/339522/varun-padma-shris-udalchintukku-released)