---
title: "കമ്പയിൻ ക്രിക്കറ്റ് ടൂർണ്ണമെൻറ് ഈ മാസം എട്ടിന്"
english_title: "The company cricket tournament will be held on the 8th of this month."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/339532/the-company-cricket-tournament-will-be-held-on-the-8th-of-this-month"
published_at: "2026-02-01T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f7c7e90ef0_25.jpg"
keywords: []
---

# കമ്പയിൻ ക്രിക്കറ്റ് ടൂർണ്ണമെൻറ് ഈ മാസം എട്ടിന്

> **Lead Summary:** **അഴിയൂർ: **ചോമ്പാല കമ്പയിൻ സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന വി വി നിയാസ് സ്മാരക ട്രോഫിക്കും, കരക്കെട്ടി ബ്രദേഴ്സ് ഷീൽഡിനുമായി നടത്തുന്ന ക്രിക്കറ്റ് ടൂർണ്ണമെൻറ് ഫിബ്രവരി എട്ടിന് നടത്താൻ ക്ലബ് സംഘാടക സമിതി യോഗം തീരുമാനിച്ചു.

## Article Content

**അഴിയൂർ: **ചോമ്പാല കമ്പയിൻ സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന വി വി നിയാസ് സ്മാരക ട്രോഫിക്കും, കരക്കെട്ടി ബ്രദേഴ്സ് ഷീൽഡിനുമായി നടത്തുന്ന ക്രിക്കറ്റ് ടൂർണ്ണമെൻറ് ഫിബ്രവരി എട്ടിന് നടത്താൻ ക്ലബ് സംഘാടക സമിതി യോഗം തീരുമാനിച്ചു.

ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന മൽസരത്തിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള എട്ട് ടീമുകൾ പങ്കെടുക്കും. വിജയി കൾക്ക് പ്രൈസ് മണി ലഭിക്കും.

ക്ലബ്ബ് പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. എൻ കെ ശ്രീജയൻ , കെ ജഗൻ മോഹൻ , പി പി ഷീഹാ ബുദ്ദീൻ, ബി കെ റൂഫൈയിദ് , കെ വി അഫ്സൽ, വി സി മഹേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/339532/the-company-cricket-tournament-will-be-held-on-the-8th-of-this-month)