---
title: "വടകരയിൽ പുരസ്‌കാര സമർപ്പണവും മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു"
english_title: "Award presentation and mega medical camp organized in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/339658/award-presentation-and-mega-medical-camp-organized-in-vadakara"
published_at: "2026-02-02T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698067dc5e279_vatakaracard3.jpg"
keywords: []
---

# വടകരയിൽ പുരസ്‌കാര സമർപ്പണവും മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **തിരുവള്ളൂർ കുനിവയൽ എം.കെ. ബാലൻ പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ പുരസ്‌കാര സമർപ്പണവും മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം എൽ.വി. രാമകൃഷ്ണൻ നിർവഹിച്ചു.

## Article Content

**വടകര: **തിരുവള്ളൂർ കുനിവയൽ എം.കെ. ബാലൻ പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ പുരസ്‌കാര സമർപ്പണവും മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം എൽ.വി. രാമകൃഷ്ണൻ നിർവഹിച്ചു.

എഴുത്ത്, അധ്യാപനം, കല, ജീവകാരുണ്യം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയനായ ആർ. നൗഷാദ് മാസ്റ്റർ കന്നിനടയ്ക്ക് ചടങ്ങിൽ വെച്ച് പുരസ്‌കാരം കൈമാറി.

തിരുവള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ കൂമുള്ളി നാണു, ഡി. പ്രജീഷ് എന്നിവർ സംസാരിച്ചു.

ഡോ. ആര്യ, ഡോ. ഹാദിറ, പ്രസീന കൂടത്തിൽ, പ്രഭാകരൻ നന്ദാനത്ത്, കൂമുള്ളി ഇബ്രാഹിം, ജി. ചന്ദ്രൻ, നബീല സിറാജ്, സി.കെ. ഉസ്മാൻ, സതി കൂമുള്ളി, സി.ടി. ബാബു, സമീർ (ഡോക്ടർസ് ക്ലിനിക്) തുടങ്ങിയവർ പ്രസംഗിച്ചു.

സത്യൻ മടത്തുകുനി സ്വാഗതവും മണിക്കോത്ത് നാണു നന്ദിയും രേഖപ്പെടുത്തി. ചന്ദ്രകാന്ത് കണ്ണാശുപത്രി, ഡോക്ടർസ് ക്ലിനിക് തിരുവള്ളൂർ, തണൽ, എസ്.എൻ.എച്ച്.എസ്.എസ്. എൻ.എസ്.എസ് യൂണിറ്റ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/339658/award-presentation-and-mega-medical-camp-organized-in-vadakara)