---
title: "സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു"
english_title: "Entrepreneurship workshop organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/339724/entrepreneurship-workshop-organized"
published_at: "2026-02-02T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980b32062bea_9.jpg"
keywords: []
---

# സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു

> **Lead Summary:** **വടകര :**വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മണിയൂര്‍, തിരുവള്ളൂര്‍ പഞ്ചായത്തുകളിലെ നവസംരംഭകര്‍ക്കും പുതുതായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവിലുള്ള സംരംഭകര്‍ക്കുമായി സംരംഭകത്വ ബോധവത്കരണ ശില്‍പശാല സംഘടിപ്പിച്ചു.

## Article Content

**വടകര :**വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മണിയൂര്‍, തിരുവള്ളൂര്‍ പഞ്ചായത്തുകളിലെ നവസംരംഭകര്‍ക്കും പുതുതായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവിലുള്ള സംരംഭകര്‍ക്കുമായി സംരംഭകത്വ ബോധവത്കരണ ശില്‍പശാല സംഘടിപ്പിച്ചു.

തോടന്നൂര്‍ ബ്ലോക്ക് ട്രൈസം ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നസീമ തട്ടാംകുനിയില്‍ അധ്യക്ഷയായി.

വികസന സ്ഥിരം സമിതി അധ്യക്ഷന്‍ ടി എന്‍ മനോജ്, ബ്ലോക്ക് വ്യവസായ ഓഫീസര്‍ എന്‍ കെ ഷൈജു എന്നിവര്‍ സംസാരിച്ചു. മേലടി ബ്ലോക്ക് വ്യവസായ ഓഫീസര്‍ വിപിന്‍ദാസ്, തോടന്നൂര്‍ ബ്ലോക്ക് ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ക്ലാസെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/339724/entrepreneurship-workshop-organized)