---
title: "ആയഞ്ചേരി കാരുങ്കൽ പള്ളി റോഡ് നാടിന് സമർപ്പിച്ചു"
english_title: "Ayanjary Karungal Church Road dedicated to the nation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/339833/ayanjary-karungal-church-road-dedicated-to-the-nation"
published_at: "2026-02-03T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69819e20b24bf_8.jpg"
keywords: []
---

# ആയഞ്ചേരി കാരുങ്കൽ പള്ളി റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** **ആയഞ്ചേരി: **കാറുങ്കൽ പള്ളി മുതൽ കുന്നുമ്മൽ മുക്ക് വരെയുള്ള പുതിയ റോഡ് നാടിന് സമർപ്പിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ ആസ്യ ടീച്ചർ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ വിനിയോഗിച്ചാണ് ഈ പ്രവൃത്തി പൂർത്തിയാക്കിയത്.

## Article Content

**ആയഞ്ചേരി: **കാറുങ്കൽ പള്ളി മുതൽ കുന്നുമ്മൽ മുക്ക് വരെയുള്ള പുതിയ റോഡ് നാടിന് സമർപ്പിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ ആസ്യ ടീച്ചർ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ വിനിയോഗിച്ചാണ് ഈ പ്രവൃത്തി പൂർത്തിയാക്കിയത്.

വാർഡ് അംഗം സുലൈഖ ടീച്ചറുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കണ്ണോത്ത് ദാമോദരൻ മുഖ്യാതിഥിയായിരുന്നു. കാട്ടിൽ മൊയ്തു മാസ്റ്റർ, അശ്റഫ് വെള്ളിലാട്ട്, പി.കെ. കുഞ്ഞബ്ദുല്ല, ഷെരീഫ് മുടിയല്ലൂർ, സലീം മാമത്, വിനോദൻ കെ., സജീവൻ കപ്പള്ളി, ചാലിൽ ഇസ്‌മായിൽ മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/339833/ayanjary-karungal-church-road-dedicated-to-the-nation)