---
title: "ഭാഷാ നൈപുണ്യത്തിന് കരുത്തേകാൻ; വടകരയിൽ 'ഇഎൽഇപി ഫെസ്റ്റ്' സംഘടിപ്പിച്ചു"
english_title: "'ELEP Fest' organized in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/340076/elep-fest-organized-in-vadakara"
published_at: "2026-02-04T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982f8434cc88_3.jpg"
keywords: []
---

# ഭാഷാ നൈപുണ്യത്തിന് കരുത്തേകാൻ; വടകരയിൽ 'ഇഎൽഇപി ഫെസ്റ്റ്' സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **ഡയറ്റിന്റെ പിന്തുണയോടെ സ്കൂളുകളിൽ നടപ്പിലാക്കുന്ന ഇംഗ്ലീഷ് എൻറിച്ച്മെന്റ് പദ്ധതിയുടെ ഭാഗമായി വടകര ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ 'ഇ.എൽ.ഇ.പി ഫെസ്റ്റ്' സംഘടിപ്പിച്ചു.

## Article Content

**വടകര: **ഡയറ്റിന്റെ പിന്തുണയോടെ സ്കൂളുകളിൽ നടപ്പിലാക്കുന്ന ഇംഗ്ലീഷ് എൻറിച്ച്മെന്റ് പദ്ധതിയുടെ ഭാഗമായി വടകര ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ 'ഇ.എൽ.ഇ.പി ഫെസ്റ്റ്' സംഘടിപ്പിച്ചു.

അമേരിക്കയിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഫുൾബ്രൈറ്റ് ഫെലോ വി.പി. സതീശൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ. ദിനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

സ്കൂൾ പ്രധാനാധ്യാപകൻ എ.കെ. സൈക്ക്, കെ. ജ്യോതിലക്ഷ്മി, കെ.പി. രജീഷ് എന്നിവർ സംസാരിച്ചു. ദേവ്ന വിനോദ് സ്വാഗതവും കെ.കെ. നയന നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/340076/elep-fest-organized-in-vadakara)