---
title: "എൽഡിഎഫ് വികസന മുന്നേറ്റ ജാഥ; ആയഞ്ചേരിയിൽ ആവേശകരമായ വരവേൽപ്പ് ഒരുങ്ങുന്നു"
english_title: "An exciting reception is being prepared for the LDF development march"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/340182/an-exciting-reception-is-being-prepared-for-the-ldf-development-march-new"
published_at: "2026-02-04T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69837d14ad433_16.jpg"
keywords: []
---

# എൽഡിഎഫ് വികസന മുന്നേറ്റ ജാഥ; ആയഞ്ചേരിയിൽ ആവേശകരമായ വരവേൽപ്പ് ഒരുങ്ങുന്നു

> **Lead Summary:** ആയഞ്ചേരി: കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക നയങ്ങൾക്കെതിരെയും സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി എൽഡിഎഫ് സംഘടിപ്പിക്കുന്ന 'വികസന മുന്നേറ്റ ജാഥ'യ്ക്ക് കോഴിക്കോട് ജില്ലയിൽ വൻ ഒരുക്കങ്ങൾ.

## Article Content

ആയഞ്ചേരി: കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക നയങ്ങൾക്കെതിരെയും സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി എൽഡിഎഫ് സംഘടിപ്പിക്കുന്ന 'വികസന മുന്നേറ്റ ജാഥ'യ്ക്ക് കോഴിക്കോട് ജില്ലയിൽ വൻ ഒരുക്കങ്ങൾ.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഫെബ്രുവരി 6 മുതൽ 9 വരെയാണ് ജില്ലയിൽ പര്യടനം നടത്തുന്നത്.

ഇടതുപക്ഷ സർക്കാർ കഴിഞ്ഞ പത്തു വർഷത്തിനിടെ നടപ്പിലാക്കിയ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്.

വൈകിട്ട് മൂന്ന് മണിക്ക് ആയഞ്ചേരിയിൽ എത്തുന്ന ജാഥയെ ബാൻഡ് മേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ നേതാക്കളും പ്രവർത്തകരും ചേർന്ന് സമ്മേളന നഗരിയായ അമ്പലപ്പറമ്പിലേക്ക് ആനയിക്കും.

സ്വീകരണത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് 1:30 മുതൽ വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. 2:30-ഓടെ പൊതുപരിപാടികൾക്ക് തുടക്കമാകും.

ജാഥയെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾ ആയഞ്ചേരിയിൽ പൂർത്തിയായി വരികയാണെന്ന് സംഘാടക സമിതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/340182/an-exciting-reception-is-being-prepared-for-the-ldf-development-march-new)