---
title: " ഐഡിബിഐ  പിന്തുണ;  ക്ലാസ് റൂമുകളിൽ സൗണ്ട് സിസ്റ്റം"
english_title: "Sound system in classrooms"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/340249/sound-system-in-classrooms"
published_at: "2026-02-05T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69842e1bea3cd_7.jpg"
keywords: []
---

#  ഐഡിബിഐ  പിന്തുണ;  ക്ലാസ് റൂമുകളിൽ സൗണ്ട് സിസ്റ്റം

> **Lead Summary:** **വടകര:** ഓർക്കാട്ടേരി കെ.കെ.എം. ജി.വി.എച്ച്.എസ്.എസിന് ഐ. ഡി.ബി.ഐ ബാങ്ക് നാദാപുരം ബ്രാഞ്ച് സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് ക്ലാസ് റൂം സൗണ്ട് സിസ്റ്റം അനുവദിച്ചു.

## Article Content

**വടകര:** ഓർക്കാട്ടേരി കെ.കെ.എം. ജി.വി.എച്ച്.എസ്.എസിന് ഐ. ഡി.ബി.ഐ ബാങ്ക് നാദാപുരം ബ്രാഞ്ച് സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് ക്ലാസ് റൂം സൗണ്ട് സിസ്റ്റം അനുവദിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.കെ. നവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. സിബി അധ്യക്ഷനായി. സൗണ്ട്സിസ്റ്റം ഐ.ഡി.ബി.ഐ അസി. മാനേജർ അരുൺ സേവ്യറിൽ നിന്ന് പിടി എ പ്രസിഡന്റ് സി.കെ.ബിജു, എസ്.എം.സി. ചെയർമാൻ സുബൈർ കെ.ടി.കെ. എന്നിവർ ഏറ്റുവാങ്ങി.

പ്രിൻസിപ്പാൾ സീമ എൻ,വി, എച്ച്.എം സീന.കെ.എസ്., സ്റ്റാഫ് സെക്രട്ടറി അഖിലേന്ദ്രൻ, സായൂജ്,അഖിൽ അശോക് എന്നിവർ സംസാരിച്ചു. ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്.എസിന് ഐ.ഡി.ബി.ഐ ബാങ്ക് നാദാപുരം ബ്രാഞ്ച് സി. എസ്.ആർ. ഫണ്ട് ഉപയോഗിച്ച് അനുവദിച്ച ക്ലാസ് റൂം സൗണ്ട് സിസ്റ്റം കെ കെ നവാസ് ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/340249/sound-system-in-classrooms)