---
title: "ഓർക്കാട്ടേരിയിൽ മോഷണം; ചന്തയിൽ ദമ്പതികൾ എത്തിയ മോട്ടോർ ബൈക്ക് മോഷണം പോയി"
english_title: "Couple's motorbike stolen while visiting market"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/340485/couples-motorbike-stolen-while-visiting-market"
published_at: "2026-02-06T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698598a1ac939_NADAPURAM3.jpg"
keywords: []
---

# ഓർക്കാട്ടേരിയിൽ മോഷണം; ചന്തയിൽ ദമ്പതികൾ എത്തിയ മോട്ടോർ ബൈക്ക് മോഷണം പോയി

> **Lead Summary:** വടകര:**[ ** ഓർക്കാട്ടേരി ചന്തയിൽ ജനത്തിരക്ക് മുതലെടുത്ത് കള്ളൻമാർ. ഓർക്കാട്ടേരിയിൽ പട്ടാപകൽ നിർത്തിയിട്ട പുറമേരി സ്വദേശിയുടെ മോട്ടോർ ബൈക്ക് മോഷണം പോയി.

## Article Content

വടകര:**[ ** ഓർക്കാട്ടേരി ചന്തയിൽ ജനത്തിരക്ക് മുതലെടുത്ത് കള്ളൻമാർ. ഓർക്കാട്ടേരിയിൽ പട്ടാപകൽ നിർത്തിയിട്ട പുറമേരി സ്വദേശിയുടെ മോട്ടോർ ബൈക്ക് മോഷണം പോയി.

മക്കൾക്ക് കളിപ്പാട്ടവും വളകളും വാങ്ങാൻ ഭാര്യയുമൊത്ത് ഓർക്കാട്ടേരി ചന്തയിലെത്തിയ പുറമേരി സ്വദേശി യുവാവിൻ്റെ മോട്ടോർ ബൈക്കാണ് മോഷണം പോയത്.

എടച്ചേരി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പതിനായിരങ്ങൾ തടിച്ചു കൂടുന്ന ഓർക്കാട്ടേരി ചന്തയിൽ മോഷ്ടാക്കളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് സംഘാടകർ നൽകുന്നുണ്ടെങ്കിലും പട്ടാപകൽ റോഡരികിൽ നിർത്തിയിട്ട ബൈക്ക് മുക്കാൽ മണിക്കൂർ സമയത്തിനകം മോഷണം പോയത് പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ട്.

പുറമേരി മുതുവടത്തൂർ സ്വദേശി അച്ഛൻങ്കണ്ടി താഴെ നാസറിന്റെ ഉടമസ്ഥതയിലുള്ള KL18 J 5773 നമ്പർ 'സ്പ്ലെൻ്റർ ' ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ബൈക്കിൽ എത്തി ഓർക്കാട്ടേരി ചന്തയിലേക്ക് പോയതായിരുന്നു നാസറും ഭാര്യയും.

ചന്തയ്ക്ക് സമീപമുള്ള അസ്മ കോഴിഫാം പാലത്തിനടുത്ത് മറ്റ് ഇരുചക്ര വാഹനങ്ങൾക്കടുത്തിയിബൈക്ക് പാർക്ക് ചെയ്തതായിരുന്നു. ചന്തയിൽ നിന്ന് മുക്കാൾ മണിക്കൂറിന് ശേഷം മടങ്ങി വന്നപ്പോഴാണ് വാഹനം നഷ്ടപ്പെട്ട വിവരം അറിയുന്നത്.

വൈകുന്നേരം 5.40-ഓടെ തിരിച്ചെത്തിയ നാസർ പരിസരമാകെ തിരച്ചിൽ നടത്തിയെങ്കിലും വാഹനം കണ്ടെത്താനായില്ല.സംഭവത്തെ തുടർന്ന് പ്രദേശത്തെ സിസിടിവി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടന്നുവരികയാണ്.

ഇന്നലെ വൈകിട്ട് തന്നെ നാസർ എടച്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രാഥമിക അന്വേഷണങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകുന്നേരം നാല് മണിക്ക് ശേഷം പോലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യും.

മോഷണം നടന്ന വാഹനത്തെക്കുറിച്ചു സൂചന ലഭിക്കുന്നവർ അടുത്തുള്ള പോലീസിലൊ താഴെ കൊടുത്ത നമ്പറിലോ അറിയിക്കേണ്ടതാണ്.

9947361613

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/340485/couples-motorbike-stolen-while-visiting-market)