---
title: "വെള്ളികുളങ്ങരയിൽ കട കത്തിയതിൽ സമഗ്ര അന്വേഷണം നടത്തുക - വ്യാപാരി വ്യവസായി ഏകോപന സമിതി"
english_title: "Conduct a comprehensive investigation into the smuggling in Vellikulangara - Traders and Industrialists Coordination Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/340862/conduct-a-comprehensive-investigation-into-the-smuggling-in-vellikulangara-traders-and-industrialists-coordination-committee-new"
published_at: "2026-02-08T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69882632c03fa_3.jpg"
keywords: []
---

# വെള്ളികുളങ്ങരയിൽ കട കത്തിയതിൽ സമഗ്ര അന്വേഷണം നടത്തുക - വ്യാപാരി വ്യവസായി ഏകോപന സമിതി

> **Lead Summary:** **വടകര: **വെള്ളികുളങ്ങരയിൽ കടയ്ക്ക് തീ പിടിച്ചതിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. വെള്ളികുളങ്ങര ടൗണിലെ ഹാഷിം പുത്തൻപുരയിലിൻ്റെ ഉടമസ്ഥതയിലുള്ള കടക്ക് തീപിടിച്ചതിൽ ദുരൂഹതയുണ്ട്. സംഭലത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**വടകര: **വെള്ളികുളങ്ങരയിൽ കടയ്ക്ക് തീ പിടിച്ചതിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. വെള്ളികുളങ്ങര ടൗണിലെ ഹാഷിം പുത്തൻപുരയിലിൻ്റെ ഉടമസ്ഥതയിലുള്ള കടക്ക് തീപിടിച്ചതിൽ ദുരൂഹതയുണ്ട്. സംഭലത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

തീപിടുത്തത്തിൽ ലക്ഷങ്ങളുടെ സാധനങ്ങൾ കത്തി നശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഏകോപന സമിതി മണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് ജയരാജ് ,ഏകോപന സമിതി ജില്ലാ കമ്മിറ്റി അംഗം കെ. ഇ ഇസ്മയിൽ,യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് റിയാസ് കുനിയിൽ, യൂത്ത് വിംഗ് മണ്ഡലം പ്രസിഡണ്ട് ലിജീഷ് പുതിയടത്ത് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/340862/conduct-a-comprehensive-investigation-into-the-smuggling-in-vellikulangara-traders-and-industrialists-coordination-committee-new)