---
title: "ജനസാഗരം; വികസന മുന്നേറ്റ ജാഥയ്ക്ക് ആയഞ്ചേരിയിൽ ആവേശോജ്ജ്വല സ്വീകരണം"
english_title: "A rousing welcome for the development march in Ayanjary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/340868/a-rousing-welcome-for-the-development-march-in-ayanjary-NEW"
published_at: "2026-02-08T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69885e3f5a72e_S.jpg"
keywords: []
---

# ജനസാഗരം; വികസന മുന്നേറ്റ ജാഥയ്ക്ക് ആയഞ്ചേരിയിൽ ആവേശോജ്ജ്വല സ്വീകരണം

> **Lead Summary:** **ആയഞ്ചേരി: **ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിനിർത്തി എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ആയഞ്ചേരിയിൽ ഉജ്ജ്വല സ്വീകരണം നൽകി. ബാൻഡ് വാദ്യങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ കടമേരി റോഡിൽ നിന്നും ജാഥാ അംഗങ്ങളെ സ്വീകരണ വേദിയിലേക്ക് ആനയിച്ചു.

## Article Content

**ആയഞ്ചേരി: **ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിനിർത്തി എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ആയഞ്ചേരിയിൽ ഉജ്ജ്വല സ്വീകരണം നൽകി. ബാൻഡ് വാദ്യങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ കടമേരി റോഡിൽ നിന്നും ജാഥാ അംഗങ്ങളെ സ്വീകരണ വേദിയിലേക്ക് ആനയിച്ചു.

സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ്, കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിലുള്ള നേതാക്കൾ ജാഥയെ വരവേറ്റു.

കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ച സ്വീകരണ സമ്മേളനത്തിൽ ജാഥാ ക്യാപ്റ്റനും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

ജാഥാ മാനേജർ പി. സന്തോഷ് കുമാർ എം.പി, മനയത്ത് ചന്ദ്രൻ, പി.എം. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. പി. സുരേഷ് ബാബു, കെ.കെ. ദിനേശൻ, പി.സി. ഷൈജു തുടങ്ങി പ്രമുഖ ഇടതുപക്ഷ നേതാക്കളും പഞ്ചായത്ത്-ബൂത്ത് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. പി. സുരേഷ് ബാബു സ്വാഗതവും പി.സി. ഷൈജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/340868/a-rousing-welcome-for-the-development-march-in-ayanjary-NEW)