---
title: "വില്യാപ്പള്ളി യുപി സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങി; ഉദ്ഘാടനവും പ്രതിഭാസംഗമവും നടത്തി"
english_title: "New building ready at Vilyappally UP School; inauguration and grand opening held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/340887/new-building-ready-at-vilyappally-up-school-inauguration-and-grand-opening-held"
published_at: "2026-02-08T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69884c6e6653d_8.jpg"
keywords: []
---

# വില്യാപ്പള്ളി യുപി സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങി; ഉദ്ഘാടനവും പ്രതിഭാസംഗമവും നടത്തി

> **Lead Summary:** **വില്യാപ്പള്ളി:** വില്യാപ്പള്ളി യുപി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രതിഭാസംഗമവും സംഘടിപ്പിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്‌ഘാടനം നിർവ്വഹിച്ചു.

## Article Content

**വില്യാപ്പള്ളി:** വില്യാപ്പള്ളി യുപി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രതിഭാസംഗമവും സംഘടിപ്പിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്‌ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. തോടന്നൂർ ഉപജില്ലാ ഓഫീസർ കെ. പ്രേമചന്ദ്രൻ മുഖ്യാതിഥിയായി.

സ്കൂളിലെ പുതിയ ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം അധ്യാപകരായ രേഖ, ജ്യോതി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ലൈബ്രറിയുടെ താക്കോൽ സ്കൂൾ ലീഡർ ഏറ്റുവാങ്ങി.

വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും കായിക, കലാ, ശാസ്ത്ര മേളകളിൽ സബ്ജില്ലാ-ജില്ലാ തലങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുമുള്ള അനുമോദനവും ചടങ്ങിൽ നടന്നു.

സ്കൂൾ പ്രധാനാധ്യാപിക ഷിനിത വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുബൈദ കുയ്യടിയിൽ, പഞ്ചായത്തംഗം ഷറഫുദ്ദീൻ, കെ. ദിനേശൻ, സ്കൂൾ മാനേജർ കുറുക്കാട്ട് കരുണാകര കുറുപ്പ്, വി.കെ. ശശി, വി.കെ. ബാലൻ, ശൈലേഷ്, അമ്മദ് മുറിച്ചാണ്ടി, അലി മലയിൽ, റാബിത്ത്, എടക്കുടി മനോജൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/340887/new-building-ready-at-vilyappally-up-school-inauguration-and-grand-opening-held)