---
title: "വേറിട്ട അനുമോദനമൊരുക്കി കലാലയമുറ്റം"
english_title: "The college campus prepared a special tribute"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/340907/the-college-campus-prepared-a-special-tribute"
published_at: "2026-02-08T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698890ae77235_11.jpg"
keywords: []
---

# വേറിട്ട അനുമോദനമൊരുക്കി കലാലയമുറ്റം

> **Lead Summary:** **വടകര :**വിവിധങ്ങളായ മത്സരങ്ങളിൽ വിജയികളായവർക്ക് വേറിട്ട അനുമോദന ചടങൊരുക്കി വടകര ബി. ഇ. എം ഹയർ സെക്കൻഡറി സ്കൂൾ ഉപഹാരങ്ങൾക്കു പകരം വിലപ്പെട്ട പുസ്തകങ്ങൾ സമ്മാനമായി നൽകിയാണ് പിടിഎ മാതൃകയായത്.

## Article Content

**വടകര :**വിവിധങ്ങളായ മത്സരങ്ങളിൽ വിജയികളായവർക്ക് വേറിട്ട അനുമോദന ചടങൊരുക്കി വടകര ബി. ഇ. എം ഹയർ സെക്കൻഡറി സ്കൂൾ ഉപഹാരങ്ങൾക്കു പകരം വിലപ്പെട്ട പുസ്തകങ്ങൾ സമ്മാനമായി നൽകിയാണ് പിടിഎ മാതൃകയായത്.

മലയാളത്തിലെ എഴുത്തുകാർ ഗാന്ധി ഫിലിം സൊസൈറ്റിക്ക് നൽകിയ പുസ്തകങ്ങളാണ് അവർ പിടിഎ സംഘടിപ്പിച്ച ചടങ്ങിലേക്ക് കൈമാറിയത്. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ഹരീന്ദ്രൻ കരിമ്പനപ്പാലം അദ്ധ്യ ക്ഷത വഹിച്ചു. കവി അഖിൽരാജ് വടകര ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കെ. സജിത, റൊണാൾഡ് വിൻസെന്റ്, ഷാലിമ, ജൂലിയ ജാനറ്റ്, ദിനേശ് വട്ടോളി, പാർവതി, എഴുത്തുകാരായ രാജൻ അരുണോദയം,വിനീത വേണുഗോപാൽ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/340907/the-college-campus-prepared-a-special-tribute)