---
title: "ആയഞ്ചേരി പൊലുത്തുരുത്തി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുത്തരി മഹോത്സവം ഇന്ന് മുതൽ"
english_title: "The Puthari Mahotsavam at the Sree Bhagavathy Temple in Ayanchery Poluthuruthi begins today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/340913/the-puthari-mahotsavam-at-the-sree-bhagavathy-temple-in-ayanchery-poluthuruthi-begins-today"
published_at: "2026-02-08T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69889c856e26f_15.jpg"
keywords: []
---

# ആയഞ്ചേരി പൊലുത്തുരുത്തി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുത്തരി മഹോത്സവം ഇന്ന് മുതൽ

> **Lead Summary:** **ആയഞ്ചേരി: **ആയഞ്ചേരി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുത്തരി മഹോത്സവം ഇന്ന് മുതൽ ആരംഭിക്കും. ഗ്രാമീണോത്സവമായി കൊണ്ടാടുന്ന പുത്തരി മഹോത്സവം എന്നും വേറിട്ടതായി മാറുന്നത് ജനങ്ങളുടെ വലിയ പങ്കാളിത്തമാണ്.

## Article Content

**ആയഞ്ചേരി: **ആയഞ്ചേരി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുത്തരി മഹോത്സവം ഇന്ന് മുതൽ ആരംഭിക്കും. ഗ്രാമീണോത്സവമായി കൊണ്ടാടുന്ന പുത്തരി മഹോത്സവം എന്നും വേറിട്ടതായി മാറുന്നത് ജനങ്ങളുടെ വലിയ പങ്കാളിത്തമാണ്.

ഫിബ്രവരി 8: ഞായർ 6.56 അഖണ്ഡനാമജപം/മഹാഗണപതി ഹോമം, മൃത്യുഞ്ജയഹോമം, സുദർശന ഹോമം, നവകലശാഭിഷേകം, ഭഗതിസേവ, ദീപാരാധന, പ്രതിഷ്ഠാദിനകർമ്മം, രാത്രി 8 മണി വിവിധ ഗ്രൂപ്പുകളുടെ കൈകൊട്ടിക്കളി.

ഫിബ്രവരി 9: തിങ്കൾ കൊടിയേറ്റം,ഉച്ചപൂജ, ഇളനീർ വരവ്, ക്ഷേത്ര ചടങ്ങുകൾ രാത്രി 7 മുതൽ ഗുരുദേവൻ വെള്ളാട്ടം, ഭഗവതി വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം.

ഫിബ്രവരി 10: ചൊവ്വ ഉഷപൂജ, ഉച്ചപൂജ, പുത്തരി കലശം, തണ്ടാൻ എഴുന്നള്ളത്ത്, ദീപാരാധന 7 മണി മുതൽ ഗുരുദേവൻ വെള്ളാട്ടം, കുട്ടിച്ചാത്തൻ വെള്ളാട്ടം പൂക്കലശം വരവ്, നാഗഭഗതി വെള്ളാട്ടം, വസൂരിമാല വെള്ളാട്ടം, ഭദ്രകാളി വെള്ളാട്ടം.

ഫിബ്രവരി 11: ബുധൻ രാവിലെ 4 മണി ഗുളികൻ തിറ, 9 മണി കുട്ടിച്ചാത്തൻ തിറ, ഗുരുദേവൻ തിറ, നാഗഭഗവതി തിറ, വസൂരിമാല തിറ, ഭഗവതി തിറ, ഭദ്രകാളി തിറ, 12.30 മുതൽ അന്നദാനം, ഗുരുതി തർപ്പണം,മംഗള പൂജ തുടങ്ങിവ നടക്കുമെന്ന് പ്രസിഡണ്ട് എൻ.കെ ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി എ. സുരേന്ദ്രൻ, ഖജാൻജി ഷിജു വിളിഞ്ഞി, ജോ സെക്രട്ടറി എൻ.കെ അശോകൻ, വൈസ് പ്രസിഡണ്ട് ശ്രീജിത്ത് കുളങ്ങരത്ത് തുടങ്ങിയവർ പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/340913/the-puthari-mahotsavam-at-the-sree-bhagavathy-temple-in-ayanchery-poluthuruthi-begins-today)