---
title: "ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ രാഷ്ട്ര വഞ്ചന - സി.പി.എ. ലത്തീഫ്"
english_title: "India-US trade deal a national betrayal - CPA Latif"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/340991/india-us-trade-deal-a-national-betrayal-cpa-latif"
published_at: "2026-02-09T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698976159ab3d_7.jpg"
keywords: []
---

# ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ രാഷ്ട്ര വഞ്ചന - സി.പി.എ. ലത്തീഫ്

> **Lead Summary:** **ആയഞ്ചേരി: **അമേരിക്കയുമായുള്ള ഇന്ത്യയുടെ പുതിയ വ്യാപാരക്കരാർ അമേരിക്കയിക്ക് മാത്രം നേട്ടമുണ്ടാകുന്നതാണെന്നും ഇന്ത്യയ്ക്ക് വിദൂരമല്ലാത്ത ഭാവിയിൽ കനത്ത പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നും വ്യാപാര കരാറിലൂടെ അഭിനവ രാജ്യസ്നേഹികളായ ബി.ജെ.പിയും മോദിയും രാജ്യത്തെ വഞ്ചിച്ചിരിക്കുകയാണെന്നും എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡണ്ട് സി. പി. എ. ലത്തീഫ് പ്രസ്താപിച്ചു.

## Article Content

**ആയഞ്ചേരി: **അമേരിക്കയുമായുള്ള ഇന്ത്യയുടെ പുതിയ വ്യാപാരക്കരാർ അമേരിക്കയിക്ക് മാത്രം നേട്ടമുണ്ടാകുന്നതാണെന്നും ഇന്ത്യയ്ക്ക് വിദൂരമല്ലാത്ത ഭാവിയിൽ കനത്ത പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നും വ്യാപാര കരാറിലൂടെ അഭിനവ രാജ്യസ്നേഹികളായ ബി.ജെ.പിയും മോദിയും രാജ്യത്തെ വഞ്ചിച്ചിരിക്കുകയാണെന്നും എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡണ്ട് സി. പി. എ. ലത്തീഫ് പ്രസ്താപിച്ചു.

കേരളത്തിലെ ആസന്നമായ നിയമസഭ തെരെഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികളുടെ ഫാഷിസ്റ്റ് വിരുദ്ധതയിൽ എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ബി.ജെ.പി ജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ പൊതു സ്ഥാനാർത്ഥിയെ നിർത്താൻ ഇരുമുന്നണികളും തയ്യാറാകണമെന്നും ലത്തീഫ് ആവശ്യപ്പെട്ടു.

നിയമസഭ തെരെഞ്ഞെടുപ്പിൻ്റെ മുന്നോടിയായി എസ്.ഡി.പി.ഐ. കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ ഖയാൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് നവാസ് കല്ലേരി അദ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡണ്ട് പി. അബ്ദുൽ ഹമീദ് മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം ബി. നൗഷാദ് , ടി.കെ. കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/340991/india-us-trade-deal-a-national-betrayal-cpa-latif)