---
title: "തിരുവള്ളൂർ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിന്റെ പുതിയ കെട്ടിടം തുറന്നു"
english_title: "Thiruvallur KSEB Section Office's new building inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/341119/thiruvallur-kseb-section-offices-new-building-inaugurated"
published_at: "2026-02-09T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698a092e3838b_17.jpg"
keywords: []
---

# തിരുവള്ളൂർ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിന്റെ പുതിയ കെട്ടിടം തുറന്നു

> **Lead Summary:** **തിരുവള്ളൂർ: **ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണമേന്മയുള്ള സേവനങ്ങളും ആധുനിക സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച തിരുവള്ളൂർ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിന്റെ പുതിയ കെട്ടിടം തുറന്നു.

## Article Content

**തിരുവള്ളൂർ: **ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണമേന്മയുള്ള സേവനങ്ങളും ആധുനിക സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച തിരുവള്ളൂർ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിന്റെ പുതിയ കെട്ടിടം തുറന്നു.

ഫെബ്രുവരി 5-ന് നടന്ന ചടങ്ങിൽ വടകര ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സൈജ പി.വി. കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

കെ.എസ്.ഇ.ബിയുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കാൻ പുതിയ ഓഫീസ് മന്ദിരം സഹായിക്കും. ചടങ്ങിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/341119/thiruvallur-kseb-section-offices-new-building-inaugurated)