---
title: "കമ്പയിൻ  ക്രിക്കറ്റ് ടൂർണ്ണമെന്റ്; സ്റ്റാർ മഹൽ കടവത്തൂർ ജേതാക്കളായി"
english_title: "Star Mahal Kadavathur wins the Combine Cricket Tournament"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/341188/star-mahal-kadavathur-wins-the-combine-cricket-tournament-new"
published_at: "2026-02-10T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ad2c57a429_9.jpg"
keywords: []
---

# കമ്പയിൻ  ക്രിക്കറ്റ് ടൂർണ്ണമെന്റ്; സ്റ്റാർ മഹൽ കടവത്തൂർ ജേതാക്കളായി

> **Lead Summary:** **അഴിയൂർ: **ചോമ്പാല കമ്പയിൻ സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച വി വി നിയാസ് സ്മാരക ട്രോഫിക്കും, കരക്കെട്ടി ബ്രദേഴ്സ് ഷീൽഡിനുമായി നടത്തിയ ക്രിക്കറ്റ് ടൂർണ്ണമെൻറ്റിൽ സ്റ്റാർ മഹൽ കടവത്തൂർ ജേതാക്കളായി.

## Article Content

**അഴിയൂർ: **ചോമ്പാല കമ്പയിൻ സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച വി വി നിയാസ് സ്മാരക ട്രോഫിക്കും, കരക്കെട്ടി ബ്രദേഴ്സ് ഷീൽഡിനുമായി നടത്തിയ ക്രിക്കറ്റ് ടൂർണ്ണമെൻറ്റിൽ സ്റ്റാർ മഹൽ കടവത്തൂർ ജേതാക്കളായി.

ഫൈനൽ മൽസരത്തിൽ ക്ലബ്ബ് ഡി സ്കോർപ്പിയോൺസ് അഴിയുരിനെ 55 റൺസിന് പരാജയപ്പെടുത്തി. മികച്ച കളിക്കാരനായി റോബിൻ ദാസും, മികച്ച ബോളറായി കെ അൻഷാദ് (ഇരുവരും സ്റ്റാർ മഹൽ കടവത്തൂർ ) തിരഞ്ഞെടുത്തു.

കേരള മാസ്റ്റേഴ്സ് ക്രിക്കറ്റ് തരം ബി.കെ റൂഫൈയിദ് സമ്മാനദാനം നടത്തി. ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള എട്ട് ടീമുകൾ പങ്കെടുത്തു.

ക്ലബ്ബ് പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. എൻ കെ ശ്രീജയൻ , പി പി ഷീഹാബുദ്ദീൻ, കെ വി അഫ്സൽ, വി സി മഹേഷ് , ഷാനവാസ് അത്താണിക്കൽ, വി കെ ഷഫീർഎന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/341188/star-mahal-kadavathur-wins-the-combine-cricket-tournament-new)