---
title: "വടകരയിൽ ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം"
english_title: "Lorry overturns into backyard in Vadakara, accident"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/341239/lorry-overturns-into-backyard-in-vadakara-accident"
published_at: "2026-02-10T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698b0d6dd500f_10.jpg"
keywords: []
---

# വടകരയിൽ ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം

> **Lead Summary:** വടകര: ദേശീയപാതാ വികസനത്തിനായി മണ്ണെടുക്കുന്ന ഉപ്പിലാറ മലയിൽ വീണ്ടും അപകടം. മണ്ണുമാന്തി യന്ത്രങ്ങൾക്കായി ഇന്ധനവുമായി വന്ന ലോറി നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് രാമത്ത് മുജീബിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തേക്ക് ലോറി പതിച്ചത്.

## Article Content

വടകര: ദേശീയപാതാ വികസനത്തിനായി മണ്ണെടുക്കുന്ന ഉപ്പിലാറ മലയിൽ വീണ്ടും അപകടം. മണ്ണുമാന്തി യന്ത്രങ്ങൾക്കായി ഇന്ധനവുമായി വന്ന ലോറി നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് രാമത്ത് മുജീബിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തേക്ക് ലോറി പതിച്ചത്.

അപകടത്തെത്തുടർന്ന് ലോറിയിൽ നിന്നും നേരിയ രീതിയിൽ ഡീസൽ ചോർച്ചയുണ്ടായത് പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് വടകരയിൽ നിന്നും പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മുൻകരുതൽ നടപടികൾ സ്വീകരിച്ചു. തുടർന്ന് ക്രെയിൻ ഉപയോഗിച്ചാണ് വാഹനം മാറ്റിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/341239/lorry-overturns-into-backyard-in-vadakara-accident)