---
title: "ജെഎൻഎം ജിഎച്ച്എസ്എസിന് സാനിറ്ററി മാലിന്യ സംസ്കരണത്തിനായി ഇൻസിനറേറ്റർ നൽകി"
english_title: "JNM provided incinerator to GHSS for sanitary waste treatment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/341574/jnm-provided-incinerator-to-ghss-for-sanitary-waste-treatment"
published_at: "2026-02-12T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d89b0d7ef3_4.jpg"
keywords: []
---

# ജെഎൻഎം ജിഎച്ച്എസ്എസിന് സാനിറ്ററി മാലിന്യ സംസ്കരണത്തിനായി ഇൻസിനറേറ്റർ നൽകി

> **Lead Summary:** **വടകര:** വിദ്യാലയങ്ങളിലെ ശുചിത്വ പരിപാലനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി പുതുപ്പണം ജെഎൻഎം ജിഎച്ച്എസ്എസിന് ഇൻസിനറേറ്റർ കൈമാറി.

## Article Content

**വടകര:** വിദ്യാലയങ്ങളിലെ ശുചിത്വ പരിപാലനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി പുതുപ്പണം ജെഎൻഎം ജിഎച്ച്എസ്എസിന് ഇൻസിനറേറ്റർ കൈമാറി.

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡുമായി സഹകരിച്ചാണ് ആധുനിക രീതിയിലുള്ള ഈ സംവിധാനം ഒരുക്കിയത്. വടകര നഗരസഭാ ചെയർപേഴ്‌സൺ പി കെ ശശി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ കെ എം ഷൈനി അധ്യക്ഷത വഹിച്ചു. എച്ച്എൽഎൽ പ്രതിനിധികളുടെ മേൽനോട്ടത്തിൽ മെഷീന്റെ ഇൻസ്റ്റാളേഷനും അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള പരിശീലനവും വരും ദിവസങ്ങളിൽ പൂർത്തിയാക്കും.

ചടങ്ങിൽ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ വി കെ വിനു, കോ-ഓർഡിനേറ്റർ പി ഷംന, കൗൺസിലർ വി കെ ദിലീപ്, പ്രധാനാധ്യാപകൻ സി ടി സത്യൻ, ഹെൽത്ത് ഇൻസ്പെക്ടർ പി അജിന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/341574/jnm-provided-incinerator-to-ghss-for-sanitary-waste-treatment)