---
title: "ഒഞ്ചിയത്ത് 'പവർ ബ്രിഗേഡ്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു"
english_title: "District-level inauguration of the Onchiyat 'Power Brigade' project organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/341730/district-level-inauguration-of-the-onchiyat-power-brigade-project-organized"
published_at: "2026-02-13T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ece006281a_12.jpg"
keywords: []
---

# ഒഞ്ചിയത്ത് 'പവർ ബ്രിഗേഡ്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

> **Lead Summary:** **ഒഞ്ചിയം: **വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും ജാഗ്രതയും വളർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'പവർ ബ്രിഗേഡ്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഓർക്കാട്ടേരി കെ.കെ.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. ആർ.ഡി.ഡി രാജേഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ ജി. മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സോമൻ കടലൂർ മുഖ്യാതിഥിയായിരുന്നു.

## Article Content

**ഒഞ്ചിയം: **വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും ജാഗ്രതയും വളർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'പവർ ബ്രിഗേഡ്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഓർക്കാട്ടേരി കെ.കെ.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. ആർ.ഡി.ഡി രാജേഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ ജി. മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സോമൻ കടലൂർ മുഖ്യാതിഥിയായിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ട്രാഫിക് നിയമബോധവൽക്കരണം, പ്രാഥമിക ശുശ്രൂഷാ പരിശീലനം, ലഹരിവിരുദ്ധ ജാഗ്രതാ ക്ലാസ് എന്നിവയും വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ ഡോ. പി.കെ. ഷാജി പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു.

പ്രിൻസിപ്പൽ സീമ സ്വാഗതവും സൗഹൃദ കോ-ഓർഡിനേറ്റർ രാജേഷ് കുളങ്ങര നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ കോ-ഓർഡിനേറ്റർമാരായ ഗീത, ദീപ, റൗഫ്, രജില, സനിത തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/341730/district-level-inauguration-of-the-onchiyat-power-brigade-project-organized)