---
title: "'ഹരിതാമൃതം 26'; വടകരയിൽ ജൈവ കാർഷിക മേളയ്ക്ക് തുടക്കമായി"
english_title: "Organic agriculture fair begins in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/341935/organic-agriculture-fair-begins-in-vadakara"
published_at: "2026-02-14T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6990158ea9641_vadakar_haritham.jpg"
keywords: []
---

# 'ഹരിതാമൃതം 26'; വടകരയിൽ ജൈവ കാർഷിക മേളയ്ക്ക് തുടക്കമായി

> **Lead Summary:** **വടകര: [ ** 'ആരോഗ്യരക്ഷയ്ക്ക് അനുയോജ്യമായ ഭക്ഷണം' എന്ന സന്ദേശവുമായി വടകര ടൗൺഹാളിൽ സംഘടിപ്പിക്കുന്ന 'ഹരിതാമൃതം 26' കാർഷിക മേളയ്ക്ക് തുടക്കമായി. ജൈവ കർഷക നേതാവ് കെ.പി. ഉണ്ണിഗോപാലൻ മേള ഉദ്ഘാടനം ചെയ്തു. വടകര നഗരസഭ ചെയർപേഴ്സൺ പി.കെ. ശശി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹരിതാമൃതം ചെയർമാൻ പി.പി. ദാമോദരൻ ഉദ്ഘാടകനെ പൊന്നാടയണിയിച്ച് ആദരിച്ചു.

## Article Content

**വടകര: [ ** 'ആരോഗ്യരക്ഷയ്ക്ക് അനുയോജ്യമായ ഭക്ഷണം' എന്ന സന്ദേശവുമായി വടകര ടൗൺഹാളിൽ സംഘടിപ്പിക്കുന്ന 'ഹരിതാമൃതം 26' കാർഷിക മേളയ്ക്ക് തുടക്കമായി. ജൈവ കർഷക നേതാവ് കെ.പി. ഉണ്ണിഗോപാലൻ മേള ഉദ്ഘാടനം ചെയ്തു. വടകര നഗരസഭ ചെയർപേഴ്സൺ പി.കെ. ശശി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹരിതാമൃതം ചെയർമാൻ പി.പി. ദാമോദരൻ ഉദ്ഘാടകനെ പൊന്നാടയണിയിച്ച് ആദരിച്ചു.

മേളയുടെ ബ്രോഷർ പ്രകാശനം മുൻ നഗരസഭ ചെയർപേഴ്സൺ വി. തങ്കമണി നിർവ്വഹിച്ചു; അഡ്വ. ഇ. നാരായണൻ നായർ ബ്രോഷർ ഏറ്റുവാങ്ങി. കൗൺസിലർ പി. സോമശേഖരൻ, ആലപ്പുഴ ജില്ലാ ജൈവ കർഷക സമിതി ചെയർമാൻ ഉണ്ണികൃഷ്ണ പണിക്കർ ചേർക്കല, എം.സി. ഇബ്രാഹിം, എ.വി. ഗണേശൻ തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് പിന്നാലെ 'മാറുന്ന കാലാവസ്ഥയും മാറേണ്ട കൃഷിരീതികളും' എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. വി.പി. സുകുമാരൻ സെമിനാർ ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.വി. വിനൽ കുമാർ അധ്യക്ഷനായ ചടങ്ങിൽ എം. ബാബുരാജ്, കെ.പി. ഇല്യാസ് എന്നിവർ പങ്കെടുത്തു.

ശനി രാവിലെ പത്തിന് ശുദ്ധഭക്ഷണം ജന്മാവകാശമാണ് എന്ന വിഷയത്തിൽ ഭക്ഷ്യ കൃഷി സമ്മേ ളനം ഡോ. കെ കെ എൻ കുറുപ്പ് ഉദ്ഘാടനം ചെയ്യും. പകൽ രണ്ടി ന് കർഷക സംഗമം ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്യും. തുട ർന്ന് ജൈവ കർഷക അവാർഡ് വിതരണവും നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/341935/organic-agriculture-fair-begins-in-vadakara)