---
title: "വോട്ടർ പട്ടികയിൽ നൂറുശതമാനം നേട്ടം; കടത്തനാട് ആർട്സ് ആൻഡ് സയൻസ് കോളേജിന് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം"
english_title: "Kadatha Nadu Arts and Science College gets recognition"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/341957/kadatha-nadu-arts-and-science-college-gets-recognition"
published_at: "2026-02-14T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69902be9bb6cb_vata1.jpg"
keywords: []
---

# വോട്ടർ പട്ടികയിൽ നൂറുശതമാനം നേട്ടം; കടത്തനാട് ആർട്സ് ആൻഡ് സയൻസ് കോളേജിന് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം

> **Lead Summary:** **വടകര: [[vatakara.truevisionnews.com]] **യുവജനങ്ങളെ വോട്ടവകാശത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച 'എപിക് ഓഫ് കോഴിക്കോട്' ക്യാമ്പയിനിൽ മികച്ച നേട്ടം കൈവരിച്ച് കടത്തനാട് ആർട്സ് ആൻഡ് സയൻസ് കോളേജ്. ക്യാമ്പസിലെ മുഴുവൻ വിദ്യാർഥികളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയ വടകര മേഖലയിലെ ഏക കോളേജ് എന്ന ബഹുമതി കടത്തനാട് കോളേജ് സ്വന്തമാക്കി.

## Article Content

**വടകര: [[vatakara.truevisionnews.com]] **യുവജനങ്ങളെ വോട്ടവകാശത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച 'എപിക് ഓഫ് കോഴിക്കോട്' ക്യാമ്പയിനിൽ മികച്ച നേട്ടം കൈവരിച്ച് കടത്തനാട് ആർട്സ് ആൻഡ് സയൻസ് കോളേജ്. ക്യാമ്പസിലെ മുഴുവൻ വിദ്യാർഥികളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയ വടകര മേഖലയിലെ ഏക കോളേജ് എന്ന ബഹുമതി കടത്തനാട് കോളേജ് സ്വന്തമാക്കി.

ഈ വിശിഷ്ട നേട്ടത്തിനുള്ള ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക പ്രശംസയും പുരസ്കാരവും സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വെച്ച് കലക്ടർ സ്നേഹിൽ കുമാർ സിങ് കൈമാറി. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.സി. ബബിത, ഇലക്ടറൽ ലിറ്ററസി ക്ലബ് കോ-ഓർഡിനേറ്റർ വി.എം. രജനി, സ്റ്റുഡൻ്റ് കോ-ഓർഡിനേറ്റർമാരായ ആദിലാൽ, അളകനന്ദ എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

ക്യാമ്പസുകളിലെ യുവ വോട്ടർമാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിൽ കോളേജ് നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളെ കലക്ടർ പ്രത്യേകം അഭിനന്ദിച്ചു. സബ് കലക്ടർ ഗൗതം രാജ്, അസിസ്റ്റൻ്റ് കലക്ടർ മോഹനപ്രിയ, വടകര എഡിഎം അൻവർ സാദത്ത് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

**
**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/341957/kadatha-nadu-arts-and-science-college-gets-recognition)