---
title: "ഇനി തെയ്യാട്ടക്കാലം; ചോറോട് രാമത്ത് കാവ് കളിയാട്ടം - 26 അടയാളം കുറിച്ചു"
english_title: "Ramath KavuKaliyattam with Chorode - 26 marks were scored."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/342175/ramath-kavukaliyattam-with-chorode-26-marks-were-scored"
published_at: "2026-02-16T07:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699277e11063e_KALIATTAM.jpg"
keywords: []
---

# ഇനി തെയ്യാട്ടക്കാലം; ചോറോട് രാമത്ത് കാവ് കളിയാട്ടം - 26 അടയാളം കുറിച്ചു

> **Lead Summary:** **വടകര: ** കോഴിക്കോട് ജില്ലയിലെ ഏക മുച്ചിലോട്ട് ഭഗവതി ക്ഷേത്രമായ ചോറോട് രാമത്ത് പുതിയ കാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കളിയാട്ട മഹോത്സവത്തിന് അടയാളം കുറിച്ചു.

## Article Content

**വടകര: ** കോഴിക്കോട് ജില്ലയിലെ ഏക മുച്ചിലോട്ട് ഭഗവതി ക്ഷേത്രമായ ചോറോട് രാമത്ത് പുതിയ കാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കളിയാട്ട മഹോത്സവത്തിന് അടയാളം കുറിച്ചു.

> ചോറോട് രാമത്ത് തറവാട് മേലധികാരിയുടെപ്രതിനിധി പത്മനാഭ കുറുപ്പിന്റെ കളിയാട്ടം നടത്തിപ്പിനായുള്ള കത്ത് പാനൂർ കൂറ്റേരി മുച്ചിലോട്ട് കാവ് കോമരത്തിന് നൽകുന്ന ചടങ്ങാണ് "അടയാളം കുറിക്കൽ".ക്ഷേത്രം കാരണവർ ഗോപാലൻ നായർ കൂറ്റേരിക്കാവ് കോമരം ഷിബിൻ കോമരത്തിനും തെയ്യം കലാകാരൻ പ്രദീപൻ പെരുവണ്ണാൻ അഴീക്കോട് എന്നിവർക്ക് അടയാളം നൽകി.

കൂറ്റേരി കാവിലെ കോമരങ്ങളും , കണ്ണൂർ അഴീക്കോട് നിന്നും എത്തുന്ന പെരുവണ്ണാൻമാരുമാണ് ഇവിടെ തെയ്യ കോലങ്ങൾ കെട്ടിയാടാറുള്ളത്. മാർച്ച്4 മുതൽ 7 വരെയാണ് കളിയാട്ട മഹോത്സവം.

ആഘോഷ കമ്മിറ്റി പ്രസിഡണ്ട് പ്രസാദ് വിലങ്ങിൽ, വൈസ് പ്രസിഡണ്ട് പി.പി.സുരേന്ദ്രൻ, സെക്രട്ടറി മോഹനൻ വി.എം, ഖജാൻ ജി മഹേഷ് ടി.കെ, ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് സുരേഷ് മലയിൽ, സെക്രട്ടറി ബിജുവി.ടി.കെ, അംഗങ്ങളായ പി.ഗംഗാധരൻ, ടി.കെ.മോഹനൻ, ടി മുരളി ആഘോഷ സബ്കമ്മിറ്റികമ്മിറ്റി ഭാരവാഹികൾ, കമ്മിറ്റിഅംഗങ്ങൾ, ഊരാളൻമാർ, കഴകക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/342175/ramath-kavukaliyattam-with-chorode-26-marks-were-scored)