---
title: "വികസന മുന്നേറ്റം; വില്യാപ്പള്ളി-ചെമ്മരത്തൂർ റോഡ് നവീകരണത്തിന് തുടക്കം"
english_title: "Villiyapally-Chemmarathur road renovation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/342384/villiyapally-chemmarathur-road-renovation"
published_at: "2026-02-17T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993ea67630fa_VATAKARA1.jpg"
keywords: []
---

# വികസന മുന്നേറ്റം; വില്യാപ്പള്ളി-ചെമ്മരത്തൂർ റോഡ് നവീകരണത്തിന് തുടക്കം

> **Lead Summary:** **വടകര: [[vatakara.truevisionnews.com]] **വില്യാപ്പള്ളി-ചെമ്മരത്തൂർ റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ചാണ് നവീകരണം.

## Article Content

**വടകര: [[vatakara.truevisionnews.com]] **വില്യാപ്പള്ളി-ചെമ്മരത്തൂർ റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ചാണ് നവീകരണം.

കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷനായി. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അഷ്റഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി പ്രഭാകരൻ, എൽ വി രാമകൃഷ്ണൻ, ബ്ലോക്ക് മെമ്പർമാരായ കെ സുബൈദ, ഒ പി ചന്ദ്രൻ, വില്യാപ്പള്ളി പഞ്ചായത്ത് അംഗങ്ങളായ ബദരിയ അബ്ദുള്ള, സെറീന കേളോത്ത്, എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഹാഷിം, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

വില്യാപ്പള്ളി-ചെമ്മരത്തൂർ റോഡിൽ കാരാളിക്കനാൽ മുതൽ ചെമ്മരത്തൂർ വരെയുള്ള ഭാഗമാണ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കുന്നത്. പ്രവൃത്തിയുടെ ഭാഗമായി നാല് കൾവേർട്ടുകൾ പുതുക്കി പണിയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/342384/villiyapally-chemmarathur-road-renovation)