---
title: "അണ്ടർ റ്റ്വൽവ് പ്രീമിയം ലീഗ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു"
english_title: "Under-12 Premium League Football Tournament Organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/342493/under-12-premium-league-football-tournament-organized"
published_at: "2026-02-17T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69944209c5334_14.jpg"
keywords: []
---

# അണ്ടർ റ്റ്വൽവ് പ്രീമിയം ലീഗ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു

> **Lead Summary:** **ചോറോട് :[vatakara.truevisionnews.com]** മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ കായിക ക്ലബിൻ്റെ നേതൃത്വത്തിൽ രണ്ടാമത് അണ്ടർറ്റ്വൽവ് പ്രീമിയം ലീഗ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. വടകര സാൻ്റ്ബാഗ് ടർഫിൽ വച്ചു നടന്ന മൽസരത്തിൽ സ്കൂൾ തലത്തിൽ വിവിധ ടീമുകൾ മാറ്റുരച്ചു. 

## Article Content

**ചോറോട് :[vatakara.truevisionnews.com]** മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ കായിക ക്ലബിൻ്റെ നേതൃത്വത്തിൽ രണ്ടാമത് അണ്ടർറ്റ്വൽവ് പ്രീമിയം ലീഗ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. വടകര സാൻ്റ്ബാഗ് ടർഫിൽ വച്ചു നടന്ന മൽസരത്തിൽ സ്കൂൾ തലത്തിൽ വിവിധ ടീമുകൾ മാറ്റുരച്ചു. 

കോസ്റ്റൽ പോലീസ് സ്‌റ്റേഷൻ എസ് ഐ വരീഷ് കുമാർ മൽസരം ഉദ്ഘാടനം ചെയ്തു.എ.എസ്.ഐ മധുസൂദനൻ, സീനിയർ സി. പി.ഒ മിഥുൻ ബാബു, ഹരികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.

പി.ടി.എ പ്രസിഡൻ്റ് വി.സി ഇക്ബാൽ സ്വാഗതവും എച്ച് എം കെ ജീജ അധ്യക്ഷയുമായ പ്രോഗ്രാമിന് ആർ.എം സുബുലുസ്സലാം, അബു ലയിസ് കാക്കുനി, ശ്രീരാഗ് ആയഞ്ചേരി, അതുൽ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. മുട്ടുങ്ങൽ സൗത്ത് യു.പി യിലെ റഫ്നാസ് ബെസ്റ്റ് പ്ലെയറായും ആരുഷ് ഗോളിയായും തിരഞ്ഞെടുക്കപ്പെട്ട മൽസരത്തിൽ ഏഴാം ക്ലാസ് കുട്ടികൾ ചാംപ്യൻമാരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/342493/under-12-premium-league-football-tournament-organized)