---
title: "പൊതുപണിമുടക്കിന് ആഹ്വാനവുമായി  വടകരയില്‍ പന്തം കൊളുത്തി പ്രകടനം"
english_title: "Torchlight demonstration in Vadakara with a call for a general strike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/34261/torchlight-demonstration-in-vadakara-with-a-call-for-a-general-strike"
published_at: "2022-03-27T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62407e9e6c957_hms -citu.jpg"
keywords: []
---

# പൊതുപണിമുടക്കിന് ആഹ്വാനവുമായി  വടകരയില്‍ പന്തം കൊളുത്തി പ്രകടനം

> **Lead Summary:** **വടകര: **മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കിന് ആഹ്വാനവുമായി ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ വടകരയില്‍ പന്തം കൊള്ളത്തി പ്രകടനം നടത്തി.

## Article Content

**വടകര: **മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കിന് ആഹ്വാനവുമായി ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ വടകരയില്‍ പന്തം കൊള്ളത്തി പ്രകടനം നടത്തി.

വടകര ടൗണില്‍ നടന്ന പ്രകടനത്തിന് വി.കെ. വിനു ,എ.കെ. ബാലന്‍ ,വേണുകക്കട്ടില്‍ ,ആര്‍.എം.ഗോപാലന്‍ , രഞ്ജിത്ത് കണ്ണോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പണിമുടക്ക് വിജയിപ്പിക്കാന്‍ എല്ലാ തൊഴിലാളി കളോടും ഐക്യട്രേഡ് യൂണിയന്‍ വടകര ഏരിയാ കമ്മിറ്റി അദ്യര്‍ ത്ഥിച്ചു തൊഴിലാളികള്‍ പണിമുടക്കുന്നത് കൊണ്ട് കടകമ്പോളങ്ങള്‍ അടച്ച് സഹകരിക്കണമെന്ന് വ്യാപാരിവ്യവസായ സംഘടനകളോടും, വാഹന ഉടമകളോടും ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അഭ്യര്‍ത്ഥിച്ചു.

തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള രാജ്യവ്യാപക പൊതു പണിമുടക്ക് മാര്‍ച്ച് 27 അര്‍ദ്ധരാത്രി 12 മണി മുതല്‍ 29 അര്‍ദ്ധരാത്രി 12 മണിവരെ 48 മണിക്കൂറാണ് നടക്കുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/34261/torchlight-demonstration-in-vadakara-with-a-call-for-a-general-strike)