---
title: "വടകരയിൽ വഖഫ് ബോർഡ് അംഗങ്ങൾക്ക് സ്വീകരണം നൽകി"
english_title: "Reception given to Waqf Board members in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/342610/reception-given-to-waqf-board-members-in-vadakara"
published_at: "2026-02-18T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699556f48b19c_8.jpg"
keywords: []
---

# വടകരയിൽ വഖഫ് ബോർഡ് അംഗങ്ങൾക്ക് സ്വീകരണം നൽകി

> **Lead Summary:** **വടകര:[vatakara.truevisionnews.com] **സംസ്ഥാന വഖഫ് ബോർഡിലെ പുതിയ അംഗങ്ങൾക്കുള്ള സ്വീകരണവും വടകര താലൂക്ക് മഹല്ല് ഭാരവാഹികളുടെ സംഗമവും മന്തരത്തൂർ കോ ഓപറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

## Article Content

**വടകര:[vatakara.truevisionnews.com] **സംസ്ഥാന വഖഫ് ബോർഡിലെ പുതിയ അംഗങ്ങൾക്കുള്ള സ്വീകരണവും വടകര താലൂക്ക് മഹല്ല് ഭാരവാഹികളുടെ സംഗമവും മന്തരത്തൂർ കോ ഓപറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

അതോടൊപ്പം, വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത താലൂക്കിലെ വിവിധ സ്ഥാപന പ്രതിനിധികൾക്കായി 'ഉമീദ്' നിയമത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

പരിപാടിയിൽ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ മുഖ്യപ്രഭാഷണം നടത്തി. ബോർഡ് അംഗങ്ങളായ കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ, കെ ഉമ്മർ ഫൈസി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

താലൂക്കിലെ വഖഫ് ഭരണനിർവ്വഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/342610/reception-given-to-waqf-board-members-in-vadakara)