---
title: "യാത്രയയപ്പ്  സമ്മേളനം; കെ.എസ്.ടി.എ ചോമ്പാല സബ് ജില്ലാ കമ്മിറ്റി വിരമിക്കുന്ന അധ്യാപക സഖാക്കൾക്ക് യാത്രയയപ്പ് നൽകി"
english_title: "KSTA Chompala Sub District Committee bids farewell to retiring teachers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/34263/ksta-chompala-sub-district-committee-bids-farewell-to-retiring-teachers"
published_at: "2022-03-27T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624082eba763d_Untitled-1.jpg"
keywords: []
---

# യാത്രയയപ്പ്  സമ്മേളനം; കെ.എസ്.ടി.എ ചോമ്പാല സബ് ജില്ലാ കമ്മിറ്റി വിരമിക്കുന്ന അധ്യാപക സഖാക്കൾക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** **മടപ്പള്ളി : **കെ.എസ്.ടി.എ ചോമ്പാല സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിരമിക്കുന്ന അധ്യാപക സഖാക്കൾക്ക് സമുചിതമായ യാത്രയയപ്പ് നൽകി. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷം യാത്രയയപ്പ് സമ്മേളനം നടത്താൻ കഴിഞ്ഞിട്ടില്ല. ആയതിനാൽ കഴിഞ്ഞ രണ്ട് വർഷം വിരമിച്ച അധ്യാപകർക്കും ഈ വർഷം വിരമിക്കുന്ന അധ്യാപകർക്കുമാണ് യാത്രയയപ്പ് നൽകിയത്.

## Article Content

**മടപ്പള്ളി : **കെ.എസ്.ടി.എ ചോമ്പാല സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിരമിക്കുന്ന അധ്യാപക സഖാക്കൾക്ക് സമുചിതമായ യാത്രയയപ്പ് നൽകി. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷം യാത്രയയപ്പ് സമ്മേളനം നടത്താൻ കഴിഞ്ഞിട്ടില്ല. ആയതിനാൽ കഴിഞ്ഞ രണ്ട് വർഷം വിരമിച്ച അധ്യാപകർക്കും ഈ വർഷം വിരമിക്കുന്ന അധ്യാപകർക്കുമാണ് യാത്രയയപ്പ് നൽകിയത്.

മടപ്പള്ളി ഹയർ സെക്കന്ററി ഹാളിൽ നടന്ന ചടങ്ങിൽ കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.പി രാജീവൻ ഉദ്ഘാടനം ചെയ്തു. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസി സണ്ട് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് വി.വി. വിനോദ്, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.കെ രാജൻ, പി.വി പ്രശാന്തൻ , പി.കെ. സവിത എന്നിവർ ആശംസ പ്രസംഗം നടത്തി.

വിരമിക്കുന്ന അധ്യാപകരായ ബി. മധു , കെ. ഹരീന്ദ്രൻ , ടി.പി. സുരേഷ് ബാബു, ടി.ടി.കെ ഭരതൻ , ഗിരിജ.കെ.പി , പി.ടി. സൽഗുണൻ , വി.പി പ്രഭാകരൻ, സുരേന്ദ്രൻ കവുത്യാട്ട്, കെ.കെ. വേണുഗോപാൽ, പി.ഉഷശ്രീ , ടി.ടി.കെ.മോഹനൻ , പ്രേമലത. എ.ടി.കെ, ഇന്ദിര എൻ.എം, സുശീല കെ.പി , പുഷ്പ .കെ .കെ, ബാലകൃഷ്ണൻ ഞാ റ്റോത്ത്, സജിത്ത് സി, യഹിയ പി , സൗമിനി.കെ. കെ , ദേവി.എ., ശിവദാസ്പുറ മേരി , എന്നിവർ മറുപടി പ്രസംഗം നടത്തി. സബ് ജില്ലാ പ്രസിഡണ്ട് ടി.എൻ അശോകൻ അധ്യക്ഷത വഹിച്ചു. സബ് ജില്ലാ സെക്രട്ടരി കെ.എം സുജിത്ത്കുമാർ സ്വാഗതവും പി.കെ വിനീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/34263/ksta-chompala-sub-district-committee-bids-farewell-to-retiring-teachers)