---
title: "തൊഴിലുറപ്പ് പദ്ധതി ; അഴിയൂരില്‍ പൊതുജന മധ്യത്തില്‍ സോഷ്യല്‍ ഓഡിറ്റ് സംഘടിപ്പിച്ചു"
english_title: "Employment Guarantee Scheme; In public in Azhiyur Organized social audit"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/34266/employment-guarantee-scheme-in-public-in-azhiyur-organized-social-audit"
published_at: "2022-03-27T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62408beeee2f4_AYISHA UMMER .jpg"
keywords: []
---

# തൊഴിലുറപ്പ് പദ്ധതി ; അഴിയൂരില്‍ പൊതുജന മധ്യത്തില്‍ സോഷ്യല്‍ ഓഡിറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **അഴിയൂര്‍:** അഴിയൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റിന്റെ ഭാഗമായി പൊതു ജനങ്ങളില്‍ നിന്നുള്ള പദ്ധതിയെ കുറിച്ചുള്ള അഭിപ്രായ ശേഖരണം നടത്തി .സോഷ്യല്‍ ഓഡിറ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതി മെച്ചപ്പെടുത്തുന്നതിനും ജോലിക്കിടയിലുള്ള പ്രതിബന്ധങ്ങള്‍ നീക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത് .വാര്‍ഡുകളില്‍ നിന്ന് ജനപ്രതിനിധികള്‍ ,വാര്‍ഡ് വികസന സമിതി കണ്‍വീനര്‍മാര്‍ ,സോഷ്യല്‍ ഓഡിറ്റ് അംഗങ്ങള്‍ ,കുടുംബശ്രീ ,തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.

## Article Content

**അഴിയൂര്‍:** അഴിയൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റിന്റെ ഭാഗമായി പൊതു ജനങ്ങളില്‍ നിന്നുള്ള പദ്ധതിയെ കുറിച്ചുള്ള അഭിപ്രായ ശേഖരണം നടത്തി .സോഷ്യല്‍ ഓഡിറ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതി മെച്ചപ്പെടുത്തുന്നതിനും ജോലിക്കിടയിലുള്ള പ്രതിബന്ധങ്ങള്‍ നീക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത് .വാര്‍ഡുകളില്‍ നിന്ന് ജനപ്രതിനിധികള്‍ ,വാര്‍ഡ് വികസന സമിതി കണ്‍വീനര്‍മാര്‍ ,സോഷ്യല്‍ ഓഡിറ്റ് അംഗങ്ങള്‍ ,കുടുംബശ്രീ ,തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.

.പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉത്ഘാടനം നിര്‍വഹിച്ചു. 2021ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള വിവിധ പ്രവര്‍ത്തികളുടെ ഫയലുകള്‍ പരിശോധിച്ചത്തിന്റെയും ഓരോ പ്രവര്‍ത്തിയുടെയും സ്ഥല പരിശോധന നടത്തിയതിന്റെയും അടിസ്ഥാനത്തിലാണ് പൊതുജന വിസ്താരം നടന്നത്.

സ്ഥിരം സമിതി അധ്യക്ഷകളായ അനീഷ ആനന്ദ സദനം ,റഹീം പുഴകല്‍ പറമ്പത് ,രമ്യ കരോടി ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അര്‍ഷിന, ഓവര്‍സിയര്‍ കെ രഞ്ജിത്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു . അഴിയൂരില്‍ നിലവില്‍ ഈ സാമ്പത്തിക വര്ഷം ഒരു കോടി എണ്‍പത്തി നാല് ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതിയില്‍ ചിലവായി .

നാളിതു വരെ 212 കുടുംബങ്ങള്‍ 100 തൊഴില്‍ ദിനം പൂര്‍ത്തീകരിച്ചു 51145 തൊഴില്‍ ദിനം സൃഷ്ട്ടിച്ചു .വാര്‍ഡ് തല അംഗങ്ങള്‍ സംസാരിച്ചു , ഓഡിറ്റ് ടീം അംഗം അംജാദ് സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/34266/employment-guarantee-scheme-in-public-in-azhiyur-organized-social-audit)