---
title: "സിപിഐ പഴങ്കാവ് ബ്രാഞ്ച് സമ്മേളനം  കുടുംബസംഗമം സംഘടിപ്പിച്ചു"
english_title: "CPI Palangkavu Branch Conference Family reunion was organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/34273/cpi-palangkavu-branch-conference-family-reunion-was-organized"
published_at: "2022-03-27T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62408f9f4fe6c_cpi vatakara .jpg"
keywords: []
---

# സിപിഐ പഴങ്കാവ് ബ്രാഞ്ച് സമ്മേളനം  കുടുംബസംഗമം സംഘടിപ്പിച്ചു

> **Lead Summary:** വടകര: സിപിഐ പഴങ്കാവ് ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി നടന്ന കുടുംബസംഗമം കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി വസന്തം ഉദ്ഘാടനം ചെയ്തു. എം കുമാരന്‍ മാസ്റ്ററുടെ വസതിയില്‍ നടന്ന സമ്മേളനത്തില്‍ കെ വി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

## Article Content

വടകര: സിപിഐ പഴങ്കാവ് ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി നടന്ന കുടുംബസംഗമം കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി വസന്തം ഉദ്ഘാടനം ചെയ്തു. എം കുമാരന്‍ മാസ്റ്ററുടെ വസതിയില്‍ നടന്ന സമ്മേളനത്തില്‍ കെ വി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

മുതിര്‍ന്ന പാര്‍ട്ടി സഖാക്കളായ കെ കുഞ്ഞിരാമനെ പ്രശസ്ത ചിത്രകാരന്‍ രമേശ് രഞ്ജനവും, കെ ടി കെ ഗോവിന്ദനെ വടകര നഗരസ ഭാ കൌണ്‍സിലര്‍ കെ നിഷയും പൊന്നാട അണിയിച്ച് ആദരിച്ചു.

ഉച്ചക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനം കേരള മഹിളാ സംഘം നേതാവ് പി പി വിമല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി വടകര മണ്ഡലം സെക്രട്ടറി ആര്‍ സ ത്യന്‍ രാഷ്ട്രീയ റിപ്പോര്‍ട്ടും, ലോക്കല്‍ സെക്രട്ടറി സി രാമകൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ബ്രാഞ്ച് സെക്രട്ടറി പി പി രാജന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവ് കണക്കും സമ്മേളനം ചര്‍ച്ചകള്‍ക്കുശേഷം അംഗീകരിച്ചു. എം പി രാഘവ ന്‍, പി സരോജിനി, കെ പി രമേശന്‍, എം എസ് നവനീത്, കെ വി കൃഷ്ണന്‍, കെ പ്രദീപന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബ്രാഞ്ച് സെക്രട്ടരിയായി എം സുനില്‍കുമാറിനെ സമ്മേളനം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/34273/cpi-palangkavu-branch-conference-family-reunion-was-organized)