---
title: "പെൻഷൻ ഇനി കേരള ബാങ്ക് വഴി; വടകരയിൽ വിരമിച്ച ജീവനക്കാരുടെ ആഹ്ലാദ പ്രകടനം"
english_title: "Pension now through Kerala Bank; Retired employees in Vadakara express joy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/342896/pension-now-through-kerala-bank-retired-employees-in-vadakara-express-joy"
published_at: "2026-02-19T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996c77f81cf6_4.jpg"
keywords: []
---

# പെൻഷൻ ഇനി കേരള ബാങ്ക് വഴി; വടകരയിൽ വിരമിച്ച ജീവനക്കാരുടെ ആഹ്ലാദ പ്രകടനം

> **Lead Summary:** **വടകര:[vatakara.truevisionnews.com] **കേരള ബാങ്കിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ വിതരണം സംസ്ഥാന സഹകരണ പെൻഷൻ ബോർഡിൽ നിന്നും നേരിട്ട് കേരള ബാങ്കിലേക്ക് മാറ്റിയ സർക്കാർ ഉത്തരവിൽ ആഹ്ലാദം പ്രകടിപ്പിച്ച് വടകരയിൽ പ്രകടനം നടത്തി.

## Article Content

**വടകര:[vatakara.truevisionnews.com] **കേരള ബാങ്കിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ വിതരണം സംസ്ഥാന സഹകരണ പെൻഷൻ ബോർഡിൽ നിന്നും നേരിട്ട് കേരള ബാങ്കിലേക്ക് മാറ്റിയ സർക്കാർ ഉത്തരവിൽ ആഹ്ലാദം പ്രകടിപ്പിച്ച് വടകരയിൽ പ്രകടനം നടത്തി.

കേരള ബാങ്ക് റിട്ടയേറീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ റീജിയണൽ ഓഫീസിനു മുന്നിലായിരുന്നു പ്രതിഷേധം. 'നമ്മുടെ പെൻഷൻ നമ്മുടെ ബാങ്കിലൂടെ' എന്ന മുദ്രാവാക്യമുയർത്തി സംഘടന ദീർഘകാലമായി നടത്തിവന്ന പ്രക്ഷോഭത്തിന്റെ വിജയമായാണ് ഈ തീരുമാനത്തെ കണക്കാക്കുന്നത്.

അനുകൂല നിലപാട് സ്വീകരിച്ച സഹകരണ മന്ത്രിയെയും ബാങ്ക് മാനേജ്‌മെന്റിനെയും അഭിനന്ദിച്ചുകൊണ്ട് നടന്ന ചടങ്ങ് കെ.ബി.ആർ.എഫ് സംസ്ഥാന ട്രഷറർ കെ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. സി.എച്ച്. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എം.വി. ധർമജൻ, പുല്ലോട്ട് ബാലകൃഷ്ണൻ, ഒ. സന്തോഷ് ബാബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/342896/pension-now-through-kerala-bank-retired-employees-in-vadakara-express-joy)