---
title: "വടകര നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു"
english_title: "Vadakara Municipality organized a development seminar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/343055/vadakara-municipality-organized-a-development-seminar"
published_at: "2026-02-20T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997f5005d099_7.jpg"
keywords: []
---

# വടകര നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **വടകര:[vatakara.truevisionnews.com] **വടകര നഗരസഭയുടെ വാർഷിക പദ്ധതികൾക്ക് രൂപം നൽകുന്നതിനായി നഗരസഭാ കാര്യാലയത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു.

## Article Content

**വടകര:[vatakara.truevisionnews.com] **വടകര നഗരസഭയുടെ വാർഷിക പദ്ധതികൾക്ക് രൂപം നൽകുന്നതിനായി നഗരസഭാ കാര്യാലയത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു.

നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശശി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ കെ.എം. ഷൈനിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി. ഗംഗാധരൻ മുഖ്യാതിഥിയായി പങ്കെടുത്തു.

നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.പി. ഭാസ്കരൻ, വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.കെ. വിനു, പി. പ്രശാന്തി, ഇ.കെ. രമണി, കെ. ഗോപാലകൃഷ്ണൻ എന്നിവരും കൗൺസിലർമാരായ എം.പി. ഗംഗാധരൻ, പി.പി. വ്യാസൻ, ശശി പതേരി, പി. ഗീത തുടങ്ങിയവരും ചർച്ചയിൽ പങ്കുചേർന്ന് സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. സതീശൻ സ്വാഗതവും രമേശൻ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/343055/vadakara-municipality-organized-a-development-seminar)