---
title: "വടകരയിൽ റൂറൽ കണ്ട്രോൾ റൂമുകൾക്ക് കൂടുതൽ വാഹനങ്ങൾ അനുവദിച്ചു"
english_title: "More vehicles allowed for rural control rooms in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/343084/more-vehicles-allowed-for-rural-control-rooms-in-vadakara"
published_at: "2026-02-20T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69980b0d0613a_8.jpg"
keywords: []
---

# വടകരയിൽ റൂറൽ കണ്ട്രോൾ റൂമുകൾക്ക് കൂടുതൽ വാഹനങ്ങൾ അനുവദിച്ചു

> **Lead Summary:** **വടകര:[vatakara.truevisionnews.com] **റൂറൽ ജില്ലയിലെ ക്രമസമാധാന പരിപാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പോലീസ് കൺട്രോൾ റൂമുകൾക്കായി പുതിയ വാഹനങ്ങൾ അനുവദിച്ചു.

## Article Content

**വടകര:[vatakara.truevisionnews.com] **റൂറൽ ജില്ലയിലെ ക്രമസമാധാന പരിപാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പോലീസ് കൺട്രോൾ റൂമുകൾക്കായി പുതിയ വാഹനങ്ങൾ അനുവദിച്ചു.

വടകര പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ടി. ഫറാഷ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.

ഏഴ് ജീപ്പുകളും ഒമ്പത് ബൈക്കുകളുമാണ് പുതുതായി സേവനത്തിനായി നിരത്തിലിറക്കിയത്. പയ്യോളി, കൊയിലാണ്ടി, എടച്ചേരി, ചോമ്പാല, ബാലുശേരി, പേരാമ്പ്ര, കൊടുവള്ളി, മുക്കം, താമരശേരി എന്നീ സ്റ്റേഷനുകൾക്ക് കൺട്രോൾ റൂം ജീപ്പുകൾ ലഭിച്ചപ്പോൾ, മാവോയിസ്റ്റ് ഭീഷണിയുള്ള തൊട്ടിൽപാലം, കുറ്റ്യാടി, പെരുവണ്ണാമുഴി, കുരാച്ചുണ്ട്, താമരശേരി, കോടഞ്ചേരി, തിരുവമ്പാടി എന്നീ സ്റ്റേഷനുകൾക്കാണ് ബൈക്കുകൾ അനുവദിച്ചത്.

വടകര ഡിവൈഎസ്പി സനൽ കുമാർ, സി.ഐ കെ. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിന് ശേഷം വാഹനങ്ങൾ നഗരം ചുറ്റി അതത് സ്റ്റേഷനുകളിലേക്ക് തിരിച്ചു. കഴിഞ്ഞ മാസം വടകര, നാദാപുരം കൺട്രോൾ റൂമുകൾക്കും ഹൈവേ പോലീസിനും പുതിയ വാഹനങ്ങൾ അനുവദിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/343084/more-vehicles-allowed-for-rural-control-rooms-in-vadakara)