---
title: "അപകടങ്ങൾ കുറയ്ക്കാൻ നടപടി; വടകര പുതിയാപ്പ് ഒലിപ്പിൽ മുക്കിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു"
english_title: "Convex mirror installed at the corner of the Puthiyappu Olympic Complex in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/343118/convex-mirror-installed-at-the-corner-of-the-puthiyappu-olympic-complex-in-vadakara"
published_at: "2026-02-20T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69981fbb3efd0_11.jpg"
keywords: []
---

# അപകടങ്ങൾ കുറയ്ക്കാൻ നടപടി; വടകര പുതിയാപ്പ് ഒലിപ്പിൽ മുക്കിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു

> **Lead Summary:** **വടകര:[vatakara.truevisionnews.com] **വാഹന അപകടങ്ങൾ തുടർച്ചയായുണ്ടാകുന്ന വടകര നഗരസഭ ഇരുപതാം വാർഡിലെ പുതിയാപ്പ് ഒലിപ്പിൽ മുക്കിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. വാർഡ് വികസന സമിതിയുടെ പ്രത്യേക താല്പര്യപ്രകാരം സ്ഥാപിച്ച മിററിന്റെ ഉദ്ഘാടന കർമ്മം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. സതീശൻ നിർവഹിച്ചു.

## Article Content

**വടകര:[vatakara.truevisionnews.com] **വാഹന അപകടങ്ങൾ തുടർച്ചയായുണ്ടാകുന്ന വടകര നഗരസഭ ഇരുപതാം വാർഡിലെ പുതിയാപ്പ് ഒലിപ്പിൽ മുക്കിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. വാർഡ് വികസന സമിതിയുടെ പ്രത്യേക താല്പര്യപ്രകാരം സ്ഥാപിച്ച മിററിന്റെ ഉദ്ഘാടന കർമ്മം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. സതീശൻ നിർവഹിച്ചു.

ചടങ്ങിൽ മുൻ കൗൺസിലർ പി.പി. ലീബ അധ്യക്ഷത വഹിച്ചു. വൈക്കിലേരി കുഞ്ഞിരാമൻ, ഇ.ടി.കെ. രാഘവൻ, ഇ.എം. ബാബു തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. കെ. അജയകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ. ബിന്ദു നന്ദി രേഖപ്പെടുത്തി. മേഖലയിലെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/343118/convex-mirror-installed-at-the-corner-of-the-puthiyappu-olympic-complex-in-vadakara)