---
title: "ഒഞ്ചിയത്ത് പി.എം. സുഗുണൻ അനുശോചനം സംഘടിപ്പിച്ചു"
english_title: "Onchiyat PM Sugunan organized condolence"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/343284/onchiyat-pm-sugunan-organized-condolence"
published_at: "2026-02-21T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999483c94950_1.jpg"
keywords: []
---

# ഒഞ്ചിയത്ത് പി.എം. സുഗുണൻ അനുശോചനം സംഘടിപ്പിച്ചു

> **Lead Summary:** **ഒഞ്ചിയം:[vatakara.truevisionnews.com] **ഒഞ്ചിയത്തെ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന പി.എം. സുഗുണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സിപിഐ എം ഊരാളുങ്കൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവകക്ഷി യോഗം ചേർന്നു. നാദാപുരം റോഡിൽ സംഘടിപ്പിക്കപ്പെട്ട യോഗത്തിൽ കെ. അശോകൻ അധ്യക്ഷത വഹിച്ചു. യു.എം. സുരേന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

## Article Content

**ഒഞ്ചിയം:[vatakara.truevisionnews.com] **ഒഞ്ചിയത്തെ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന പി.എം. സുഗുണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സിപിഐ എം ഊരാളുങ്കൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവകക്ഷി യോഗം ചേർന്നു. നാദാപുരം റോഡിൽ സംഘടിപ്പിക്കപ്പെട്ട യോഗത്തിൽ കെ. അശോകൻ അധ്യക്ഷത വഹിച്ചു. യു.എം. സുരേന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ടി.പി. ബിനീഷ്, സുനിൽ മടപ്പള്ളി, പുത്തലത്ത് പ്രദീപൻ, കൊയിറ്റോടി ഗംഗാധര കുറുപ്പ്, ഫസൽ തങ്ങൾ, പി. സത്യനാഥൻ തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ യോഗത്തിൽ സംസാരിക്കുകയും സുഗുണന്റെ പൊതുപ്രവർത്തനങ്ങളെ അനുസ്മരിക്കുകയും ചെയ്തു. കെ.എം. സത്യൻ സ്വാഗതപ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/343284/onchiyat-pm-sugunan-organized-condolence)