---
title: "തോടന്നൂരിൽ ഹരിതകർമസേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു"
english_title: "Menstrual cups distributed to Harithakarmasena members in Thodannoor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/343311/menstrual-cups-distributed-to-harithakarmasena-members-in-thodannoor"
published_at: "2026-02-21T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69995797bc4f5_3.jpg"
keywords: []
---

# തോടന്നൂരിൽ ഹരിതകർമസേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു

> **Lead Summary:** **തോടന്നൂർ:[vatakara.truevisionnews.com] **ആർത്തവ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതകർമസേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു.

## Article Content

**തോടന്നൂർ:[vatakara.truevisionnews.com] **ആർത്തവ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതകർമസേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു.

നവകേരളം കർമപദ്ധതിയുടെയും ഹരിത കേരളം മിഷന്റെയും സംയുക്ത സംരംഭമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫ് പദ്ധതി ഉദ്ഘാടനം ചെയ്യുകയും പഞ്ചായത്ത് പ്രസിഡന്റ് നസീമ തട്ടാംകുനിയിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു.

ശുചിത്വത്തോടൊപ്പം മാലിന്യനിർമ്മാർജ്ജനത്തിലും സുസ്ഥിരമായ മാറ്റം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടന്ന ചടങ്ങിൽ ടി.എൻ. മനോജ്, ഒ.പി. ചന്ദ്രൻ, സി.എം. സുധ, ലിബിന, നീതു തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/343311/menstrual-cups-distributed-to-harithakarmasena-members-in-thodannoor)