---
title: "മടപ്പള്ളിയിൽ എസ് പി സി പാസിങ് ഔട്ട് പരേഡ് നടത്തി"
english_title: "SPC passing out parade held in Madappally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/343331/spc-passing-out-parade-held-in-madappally"
published_at: "2026-02-21T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699962fa2204a_4.jpg"
keywords: []
---

# മടപ്പള്ളിയിൽ എസ് പി സി പാസിങ് ഔട്ട് പരേഡ് നടത്തി

> **Lead Summary:** മടപ്പള്ളി: മടപ്പള്ളി, അഴിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സംയുക്ത പാസിങ് ഔട്ട് പരേഡ് പ്രൗഢഗംഭീരമായി നടന്നു.

## Article Content

മടപ്പള്ളി: മടപ്പള്ളി, അഴിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സംയുക്ത പാസിങ് ഔട്ട് പരേഡ് പ്രൗഢഗംഭീരമായി നടന്നു.

മടപ്പള്ളി സ്കൂൾ മൈതാനത്ത് നടന്ന ചടങ്ങിൽ വടകര ഡിവൈഎസ്പി സനിൽകുമാർ മുഖ്യാതിഥിയായി കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. മടപ്പള്ളി സ്കൂളിലെ എം.പി. നവനി പരേഡ് കമാൻഡറായും അഴിയൂർ സ്കൂളിലെ ഷഹസാദി സെക്കൻഡ് കമാൻഡറായും പരേഡിന് നേതൃത്വം നൽകി.

ചടങ്ങിൽ ചോമ്പാല സബ് ഇൻസ്പെക്ടർ ടി. സുനിൽകുമാർ, എ.ഡി.എൻ.ഒ സുനിൽ തുഷാര, പ്രിൻസിപ്പൽ കെ. ജിതേഷ്, വൈസ് പ്രിൻസിപ്പൽ പി.കെ. സുപ്രിയ, അഴിയൂർ സ്കൂൾ പ്രധാനാധ്യാപകൻ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കേഡറ്റുകളുടെ അച്ചടക്കവും സേവനസന്നദ്ധതയും ചടങ്ങിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/343331/spc-passing-out-parade-held-in-madappally)