---
title: "കോട്ടപ്പള്ളി വനിത സഹകരണ സംഘം പ്രവർത്തനത്തിന് ഉജ്ജ്വല തുടക്കം"
english_title: "A brilliant start to the Kottapalli Women's Cooperative Society's activities"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/343557/a-brilliant-start-to-the-kottapalli-womens-cooperative-societys-activities"
published_at: "2026-02-22T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699adc89677b4_25.jpg"
keywords: []
---

# കോട്ടപ്പള്ളി വനിത സഹകരണ സംഘം പ്രവർത്തനത്തിന് ഉജ്ജ്വല തുടക്കം

> **Lead Summary:** **തിരുവള്ളൂർ:[vatakara.truevisionnews.com] **കോട്ടപ്പള്ളി വനിത സഹകരണ സംഘം പ്രവർത്തനത്തിന് ഉജ്ജ്വല തുടക്കമായി. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ വി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. 

## Article Content

**തിരുവള്ളൂർ:[vatakara.truevisionnews.com] **കോട്ടപ്പള്ളി വനിത സഹകരണ സംഘം പ്രവർത്തനത്തിന് ഉജ്ജ്വല തുടക്കമായി. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ വി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. 

ബാങ്ക് പ്രസിഡണ്ട് ടിവി സഫീറ അധ്യക്ഷത വഹിച്ചു. ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജിന്റെ സന്ദേശം ഗീതു പ്രിയ വായിച്ചു. പി കെ ദിവാകരൻ മാസ്റ്റർ, കൂടത്താങ്കണ്ടി സുരേഷ് മാസ്റ്റർ, എടത്തട്ട രാധാകൃഷ്ണൻ മാസ്റ്റർ, ആർ കെ ചന്ദ്രൻ, ബവിത്ത് മലോൽ, പഞ്ചായത്ത് മെമ്പർമാരായ സതി കണ്ണനാണ്ടി, കമല വി കെ പി, പി അബ്ദുറഹ്മാൻ മാസ്റ്റർ, വള്ളിൽ ശ്രീജിത്ത്, വി എം വിജയകുമാർ, കുഞ്ഞിക്കണാരൻ പി കെ, മുഹമ്മദലി പിലാച്ചേരി, എന്നിവർ സംസാരിച്ചു. ഓണറ്റി സെക്രട്ടറി വി പി വിമലഭായ് ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/343557/a-brilliant-start-to-the-kottapalli-womens-cooperative-societys-activities)