---
title: "വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വടകരയിൽ യാത്രയയപ്പ് നൽകി"
english_title: "Retiring police officers were sent off in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/343685/retiring-police-officers-were-sent-off-in-vadakara"
published_at: "2026-02-23T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bf8cd7f71a_3.jpg"
keywords: []
---

# വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വടകരയിൽ യാത്രയയപ്പ് നൽകി

> **Lead Summary:** **വടകര:[vatakara.truevisionnews.com] **സർവീസിൽ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കായി കേരള പോലീസ് അസോസിയേഷന്റെയും പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വടകരയിൽ യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു.

## Article Content

**വടകര:[vatakara.truevisionnews.com] **സർവീസിൽ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കായി കേരള പോലീസ് അസോസിയേഷന്റെയും പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വടകരയിൽ യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു.

സബ് ഇൻസ്പെക്ടർമാരായ വി. പ്രകാശൻ, പി. ശിവദാസ്, കെ. സജി അഗസ്റ്റിൻ എന്നിവർക്കാണ് ഔദ്യോഗികമായി വിടവാങ്ങൽ നൽകിയത്. വടകര ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങ് പോലീസ് മേധാവി ടി. ഫറാഷ് ഉദ്ഘാടനം ചെയ്തു. പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.പി. സുനിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡിഷണൽ എസ്.പി സജേഷ് വാഴവളപ്പിൽ, എ. വിജയൻ, വി.പി. ശിവദാസൻ, രജിഷ്, സുഖിലേഷ്, എം. രഞ്ജിഷ്, കെ.സി. സുഭാഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/343685/retiring-police-officers-were-sent-off-in-vadakara)