---
title: "കുഞ്ഞിരാമക്കുറുപ്പ് പുരസ്കാരം മുൻ മന്ത്രി സി കെ നാണുവിന് സമർപ്പിച്ചു"
english_title: "Kunjirama Kurup Award presented to former minister CK Nanu"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/343710/kunjirama-kurup-award-presented-to-former-minister-ck-nanu"
published_at: "2026-02-23T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c0cee9cbbf_4.jpg"
keywords: []
---

# കുഞ്ഞിരാമക്കുറുപ്പ് പുരസ്കാരം മുൻ മന്ത്രി സി കെ നാണുവിന് സമർപ്പിച്ചു

> **Lead Summary:** **വടകര:[vatakara.truevisionnews.com] **കെ. കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം മുൻ മന്ത്രി സി.കെ. നാണുവിന് സമർപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. എം.എൻ. കാരശ്ശേരി സി.കെ. നാണുവിന്റെ വസതിയിലെത്തിയാണ് അവാർഡ് കൈമാറിയത്.

## Article Content

**വടകര:[vatakara.truevisionnews.com] **കെ. കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം മുൻ മന്ത്രി സി.കെ. നാണുവിന് സമർപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. എം.എൻ. കാരശ്ശേരി സി.കെ. നാണുവിന്റെ വസതിയിലെത്തിയാണ് അവാർഡ് കൈമാറിയത്.

25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇതിന് അനുബന്ധമായി വടകര നഗരസഭാ സാംസ്കാരിക ചത്വരത്തിൽ നടന്ന ചടങ്ങിൽ മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഡോ. കെ.എം. അനിൽ, ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് എന്നിവർക്കൊപ്പം എം.കെ. ഭാസ്കരൻ, പി.പി. രാജൻ, ടി.എൻ.കെ. ശശീന്ദ്രൻ, തില്ലേരി ഗോവിന്ദൻ, പി.കെ. രാജേഷ്, പി. രമേഷ് ബാബു, പി.പി. രതീശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/343710/kunjirama-kurup-award-presented-to-former-minister-ck-nanu)