---
title: "പുത്തൻ ബസ്; 'വടകരയിൽ നിന്നും കുറ്റ്യാടി വഴി മൈസൂരിലേക്ക് സൂപ്പർഫാസ്റ്റ് പ്രീമിയം ഉടൻ' - കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ"
english_title: "New bus Superfast premium from Vadakara to Mysore via Kuttiadi soon"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/343780/new-bus-superfast-premium-from-vadakara-to-mysore-via-kuttiadi-soon"
published_at: "2026-02-23T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c4b527d851_super_fast.jpg"
keywords: []
---

# പുത്തൻ ബസ്; 'വടകരയിൽ നിന്നും കുറ്റ്യാടി വഴി മൈസൂരിലേക്ക് സൂപ്പർഫാസ്റ്റ് പ്രീമിയം ഉടൻ' - കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ

> **Lead Summary:** **വടകര: [**വടകരയിൽ നിന്നും നാദാപുരം കുറ്റ്യാടി വഴി മൈസൂരിലേക്ക് ബസ് സർവീസ് ഏർപ്പെടുത്തണമെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെ നേരിട്ട് കണ്ട് കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അഭ്യർത്ഥിച്ചു.

## Article Content

**വടകര: [**വടകരയിൽ നിന്നും നാദാപുരം കുറ്റ്യാടി വഴി മൈസൂരിലേക്ക് ബസ് സർവീസ് ഏർപ്പെടുത്തണമെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെ നേരിട്ട് കണ്ട് കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അഭ്യർത്ഥിച്ചു.

തുടർന്ന് ആവിശ്യകതയുടെ അടിസ്ഥാനത്തിൽ കെ എസ് ആർ ടി സി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യോഗം ചേരുകയും തുടർ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു.

മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് സൂപ്പർഫാസ്റ്റ് പ്രീമിയം ബസ് സർവീസ് ഉടനെ ആരംഭിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നതായി എം എൽ എ പറഞ്ഞു. സമയക്രമവും മറ്റ് വിവരങ്ങളും കെഎസ്ആർടിസി അടുത്ത ദിവസങ്ങളിൽ തന്നെ അറിയിക്കുമെന്നും എം എൽ എ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/343780/new-bus-superfast-premium-from-vadakara-to-mysore-via-kuttiadi-soon)