---
title: "കേരള എൻജിഒ യൂണിയൻ 'കേരളം തുടരും' കലാജാഥയ്ക്ക് വടകരയിൽ തുടക്കമായി"
english_title: "Kerala NGO Union's 'Kerala will continue' art march begins in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/343911/kerala-ngo-unions-kerala-will-continue-art-march-begins-in-vadakara"
published_at: "2026-02-24T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d4eb2975dd_10.jpg"
keywords: []
---

# കേരള എൻജിഒ യൂണിയൻ 'കേരളം തുടരും' കലാജാഥയ്ക്ക് വടകരയിൽ തുടക്കമായി

> **Lead Summary:** **വടകര: **കേരളത്തിന്റെ സമഗ്ര വികസനവും സിവിൽ സർവീസിന്റെ സംരക്ഷണവും ലക്ഷ്യമിട്ട് കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'കേരളം തുടരും' മാനവിക കലാജാഥയ്ക്ക് ആവേശകരമായ തുടക്കം.

## Article Content

**വടകര: **കേരളത്തിന്റെ സമഗ്ര വികസനവും സിവിൽ സർവീസിന്റെ സംരക്ഷണവും ലക്ഷ്യമിട്ട് കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'കേരളം തുടരും' മാനവിക കലാജാഥയ്ക്ക് ആവേശകരമായ തുടക്കം.

വടകര സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ പ്രമുഖ സാംസ്കാരിക പ്രവർത്തകൻ ആർ. ബാലറാം ജാഥ ഉദ്ഘാടനം ചെയ്തു. എ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഹംസ കണ്ണാട്ടിൽ, ജില്ലാ സെക്രട്ടറി എം. ദൈത്യേന്ദ്രകുമാർ, ജില്ലാ പ്രസിഡന്റ് ടി. സജിത്ത്കുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ. രാജേഷ് എന്നിവർ സംസാരിച്ചു.

യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ. രാജേഷ് മാനേജരായ കലാജാഥ ഈ മാസം 23, 24, 25 തീയതികളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/343911/kerala-ngo-unions-kerala-will-continue-art-march-begins-in-vadakara)