---
title: "നാട് നിശ്ചലം ; പണിമുടക്കിയ തൊഴിലാളികള്‍ വടകരയില്‍ പ്രകടനം നടത്തി"
english_title: "Strike workers Performed in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/34404/strike-workers-performed-in-vadakara"
published_at: "2022-03-28T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62418e594f5a3_citu photo.jpg"
keywords: []
---

# നാട് നിശ്ചലം ; പണിമുടക്കിയ തൊഴിലാളികള്‍ വടകരയില്‍ പ്രകടനം നടത്തി

> **Lead Summary:** **വടകര: **സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്കിന്റെ ഭാഗമായി വടകരയില്‍ പണിമുടക്കിക്കൊണ്ട് തൊഴിലാളികള്‍ പ്രകടനം നടത്തി.പ്രകടനത്തിന് വി.കെ.വിനു ,വേണുകക്കട്ടില്‍ ,എ.കെ.ബാലന്‍ ,രഞ്ജിത്ത്കണ്ണോത്ത് ,ആര്‍. എം.ഗോപാലന്‍ ,സജീവ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി .

## Article Content

**വടകര: **സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്കിന്റെ ഭാഗമായി വടകരയില്‍ പണിമുടക്കിക്കൊണ്ട് തൊഴിലാളികള്‍ പ്രകടനം നടത്തി.പ്രകടനത്തിന് വി.കെ.വിനു ,വേണുകക്കട്ടില്‍ ,എ.കെ.ബാലന്‍ ,രഞ്ജിത്ത്കണ്ണോത്ത് ,ആര്‍. എം.ഗോപാലന്‍ ,സജീവ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി .

പണിമുടക്കിനെ തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനങ്ങള്‍ റോഡിലിറങ്ങിയില്ല. പണിമുടക്ക് വിജയിപ്പിച്ച മുഴുവന്‍ തൊഴിലാളികളേയും ഐക്യ ട്രേഡ് യൂണിയന്‍ വടകര ഏരിയാ കമ്മിറ്റി അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/34404/strike-workers-performed-in-vadakara)