---
title: "കോഴിക്കോട് ആകാശവാണി പ്രാദേശിക വാർത്ത വിഭാഗം നിലനിർത്തും - ഷാഫി പറമ്പിൽ എം.പി"
english_title: "Kozhikode All India Radio will retain its local news section - Shafi Parambil MP"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/344097/kozhikode-all-india-radio-will-retain-its-local-news-section-shafi-parambil-mp"
published_at: "2026-02-25T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e84767e9e1_1.jpg"
keywords: []
---

# കോഴിക്കോട് ആകാശവാണി പ്രാദേശിക വാർത്ത വിഭാഗം നിലനിർത്തും - ഷാഫി പറമ്പിൽ എം.പി

> **Lead Summary:** **വടകര :** കോഴിക്കോട് ആകാശവാണി പ്രാദേശിക വാർത്ത വിഭാഗം പ്രവർത്തനം തുടരുമെന്ന് പ്രസാർ ഭാരതി സി.ഇ.ഒ ഗൗരവ് ദ്വിവേദി ഉറപ്പ് നൽകിയതായി ഷാഫി പറമ്പിൽ എം.പി. അറിയിച്ചു.

## Article Content

**വടകര :** കോഴിക്കോട് ആകാശവാണി പ്രാദേശിക വാർത്ത വിഭാഗം പ്രവർത്തനം തുടരുമെന്ന് പ്രസാർ ഭാരതി സി.ഇ.ഒ ഗൗരവ് ദ്വിവേദി ഉറപ്പ് നൽകിയതായി ഷാഫി പറമ്പിൽ എം.പി. അറിയിച്ചു.

ജീവനക്കാരുടെ അപര്യാപ്തതയും വകുപ്പ് തല അവഗണനയും പ്രക്ഷേപണ കേന്ദ്രത്തിന്റെ പ്രവർത്തനം വലിയ പ്രതിസന്ധിയിലായിരുന്നു. യുനെസ്കോ സാഹിത്യ നഗരമായി പ്രഖ്യാപിച്ച കോഴിക്കോടിന്റെ സാംസ്കാരിക വളർച്ചയിൽ ആകാശവാണി നിലയത്തിൻ്റെ പങ്ക് സുപ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി ഷാഫി പറമ്പിൽ എം.പി. കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നൽകിയിരുന്നു.

ഫെബ്രുവരി 24-ന് ഡൽഹിയിൽ നടന്ന വാർത്താവിതരണ പ്രക്ഷേപണ വകുപ്പുമായി ബന്ധപ്പെട്ട പാർലമെൻ്റ് സ്റ്റാൻ്റിംഗ് കമ്മിറ്റി യോഗത്തിൽ ഷാഫി പറമ്പിൽ വിഷയം ഉന്നയിച്ചിരുന്നു. വാർത്ത വിഭാഗം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ വിശദീകരിച്ചതിനെ ത്തുടർന്നാണ് നിലയം പ്രവർത്തനം തുടരുമെന്ന് പ്രസാർ ഭാരതി സി.ഇ.ഒ വാക്കാൽ ഉറപ്പ് നൽകിയത്. സാങ്കേതികവും ഭരണപരവുമായ പ്രതിസന്ധികൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ പരിഹരിച്ച് വിഭാഗം ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/344097/kozhikode-all-india-radio-will-retain-its-local-news-section-shafi-parambil-mp)