---
title: "ഇന്‍വോള്‍വ് ഗ്രീന്‍ പ്രൊജക്റ്റിന് തുടക്കമായി എം മുകുന്ദന്‍  ഉദ്ഘാടനം നിര്‍വ്വഹിച്ചു"
english_title: "Involve Green is the start of the project M Mukundan inaugurated the function"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/34411/involve-green-is-the-start-of-the-project-m-mukundan-inaugurated-the-function"
published_at: "2022-03-28T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241952b8d7b4_m mukundan.jpg"
keywords: []
---

# ഇന്‍വോള്‍വ് ഗ്രീന്‍ പ്രൊജക്റ്റിന് തുടക്കമായി എം മുകുന്ദന്‍  ഉദ്ഘാടനം നിര്‍വ്വഹിച്ചു

> **Lead Summary:** **വടകര:** ഇന്‍വോള്‍വ് കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി വടകരയുടെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണ മേഖലയില്‍ ആസൂത്രണം ചെയ്യുന്ന വ്യത്യസ്ത സംരംഭമായ ഇന്‍വോള്‍വ് ഗ്രീന്‍ പ്രൊജക്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം എം മുകുന്ദന്‍ നിര്‍വ്വഹിച്ചു. വടകര, മുയിപ്പോത്ത് 'എഴുത്തും വായനയും' സാംസ്‌കാരിക നിലയം നാടിനു സമര്‍പ്പിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിന്റെ ഭാഗമായി മലയാളത്തിന്റെ കഥാകാരന്‍ എം മുകുന്ദന്‍ വായനശാല അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു കൊണ്ട് ഇന്‍വോള്‍വ് ഗ്രീന്‍ പ്രൊജക്ടിന് നാന്ദി കുറിച്ചു.

## Article Content

**വടകര:** ഇന്‍വോള്‍വ് കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി വടകരയുടെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണ മേഖലയില്‍ ആസൂത്രണം ചെയ്യുന്ന വ്യത്യസ്ത സംരംഭമായ ഇന്‍വോള്‍വ് ഗ്രീന്‍ പ്രൊജക്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം എം മുകുന്ദന്‍ നിര്‍വ്വഹിച്ചു. വടകര, മുയിപ്പോത്ത് 'എഴുത്തും വായനയും' സാംസ്‌കാരിക നിലയം നാടിനു സമര്‍പ്പിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിന്റെ ഭാഗമായി മലയാളത്തിന്റെ കഥാകാരന്‍ എം മുകുന്ദന്‍ വായനശാല അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു കൊണ്ട് ഇന്‍വോള്‍വ് ഗ്രീന്‍ പ്രൊജക്ടിന് നാന്ദി കുറിച്ചു.

സാംസ്‌കാരിക നിലയം ഭാരവാഹികളായ കെ വി ശശി മാസ്റ്റര്‍, കെ വി പ്രേമന്‍ എന്നിവരെ കൂടാതെ ഇന്‍വോള്‍വ് പ്രവര്‍ത്തകരായ അരുണ്‍ എസ്, അരുണ്‍ ജിത്. മഹേഷ് എം ബി, ജിബിന്‍ രാജ്, പ്രദീപ് പി കെ എന്നിവരും സന്നിഹിതരായി. വൈവിധ്യമാര്‍ന്ന പച്ച തുരുത്തുകളെ സംരക്ഷിച്ച് നിര്‍ത്തുന്നതിനായുള്ള ഉദ്യമങ്ങള്‍ക്ക് പ്രചോദനവും പ്രോത്സാഹനവും അവബോധവും ഒരുക്കുന്നതിനായാണ് 'ഇന്‍വോള്‍വ് ഗ്രീന്‍ പ്രോജക്ട്' വിഭാവനം ചെയ്തിട്ടുള്ളത്.

പല നാടുകളിലായി നട്ടു വളര്‍ത്തുന്ന ചെടികളും മരങ്ങളും തോട്ടങ്ങളും കാടുകളുമൊക്കെയായുള്ള വിവിധ ഗ്രീന്‍ സ്‌പെയ്‌സുകള്‍ ഇന്‍വോള്‍വ് ഗ്രീന്‍ പ്രൊജക്ടില്‍ രജിസ്റ്റര്‍ ചെയ്യുകയും, കേവലം മരം നടുക എന്നതിനുപരിയായി നട്ട സസ്യ വൈവിധ്യങ്ങളുടെ തുടര്‍ച്ചയായ പരിപാലനം ഉറപ്പുവരുത്തുക എന്നതുമാണ് ഇന്‍വോള്‍വ് ഈ പദ്ധതി കൊണ്ട് അര്‍ത്ഥമാക്കുന്നത്. പൊതുജനങ്ങള്‍ക്കായുള്ള ഗ്രീന്‍ രജിഷ്ട്രേഷന് തുടക്കം കുറിച്ച് കൊണ്ടാണ് എം മുകുന്ദന്‍ ഇന്‍വോള്‍വ് ഗ്രീനിന്റെ 'ആദ്യ മരം' വായനശാല അങ്കണത്തില്‍ നട്ടത്.

ഇന്‍വോള്‍വ് നാച്വര്‍ സെല്ലിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ആളുകളിലേക്ക് ഗ്രീന്‍ പ്രൊജക്ട് എത്തിക്കുവാനുള്ള പ്രവര്‍ത്തനത്തിലാണ്. ഇന്‍വോള്‍വ് വെബ്‌സൈറ്റിലെ https://involve.org.in/green ലിങ്ക് വഴി എല്ലാവര്‍ക്കും തങ്ങളുടെ ഗ്രീന്‍ ലൈഫ് റജിസ്റ്റര്‍ ചെയ്തു കൊണ്ട് ഇന്‍വോള്‍വ് ഗ്രീന്‍ പദ്ധതിയില്‍ ഭാഗമാവാമെന്നും ഇന്‍വോള്‍വ് ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/34411/involve-green-is-the-start-of-the-project-m-mukundan-inaugurated-the-function)