---
title: "തണല്‍ ബിരിയാണി ചാലെഞ്ച്  വിഭവ സമാഹരണം തകൃതിയില്‍"
english_title: "thanal Biryani Challenge resource "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/34414/thanal-biryani-challenge-resource"
published_at: "2022-03-28T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62419ad0308c5_revathi chorode .jpg"
keywords: []
---

# തണല്‍ ബിരിയാണി ചാലെഞ്ച്  വിഭവ സമാഹരണം തകൃതിയില്‍

> **Lead Summary:** **കൈനാട്ടി: ** വടകര തണല്‍ നടത്തുന്ന വിഭവ സമാഹരണ പരിപാടി വിജയിപ്പിക്കുന്നതിനായ് തണല്‍ ബിരിയാണി ചാലെഞ്ച് കമ്മിറ്റികള്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കി.

## Article Content

**കൈനാട്ടി: ** വടകര തണല്‍ നടത്തുന്ന വിഭവ സമാഹരണ പരിപാടി വിജയിപ്പിക്കുന്നതിനായ് തണല്‍ ബിരിയാണി ചാലെഞ്ച് കമ്മിറ്റികള്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കി.

ചോറോട് ഗ്രാമ പഞ്ചായത്ത് 14,15 വാര്‍ഡ് കമ്മിറ്റി) പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടയില്‍ ഉത്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ജിഷ പനങ്ങാട്ട് അധ്യക്ഷം വഹിച്ചു.

ജനറല്‍ കണ്‍വീനര്‍ പ്രസാദ് വിലങ്ങില്‍, വാര്‍ഡ് മെമ്പര്‍ ലളിത ഗോവിന്ദാലയം,എ. രാജീവന്‍, രൂപേഷ് ഇഎം (സ്പാര്‍ക് ചോറോട്), ഇസ്മായില്‍ തണല്‍, വി കെ ബാബു, മനോജ് കോറോത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കണ്‍വീനര്‍ എംവി മനോജ് സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/34414/thanal-biryani-challenge-resource)